ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ തീപിടിത്തം

ബെംഗളൂരു : ബൊമ്മസാന്ദ്ര വ്യവസായമേഖലയിലെ ടെക്‌നോവ ടേപ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ തീപ്പിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഫാക്ടറിയിലെ അസംസ്‌കൃത വസ്തുക്കളും ഉത്പന്നങ്ങളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. നാശനഷ്ടം കണക്കാക്കിവരുന്നതേ ഉള്ളൂ. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Read More

ജൂൺ ഏഴുമുതൽ ഡ്രൈവറില്ലാ മെട്രോ സിഗ്നലിങ് പരീക്ഷണം ആരംഭിക്കും

ബെംഗളൂരു : ബെംഗളൂരുവിലെ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടിയുടെ സിഗ്നലിങ് പരീക്ഷണം ജൂൺ ഏഴിന് തുടങ്ങും. ചൈനയിൽനിന്നുമെത്തിയ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഉപയോഗിച്ചാവും പരീക്ഷണം. ആർ.വി. റോഡ്-ബൊമ്മസാന്ദ്ര പാതയിലാണ് (യെല്ലോ ലൈൻ) ഡ്രൈവറില്ലാ മെട്രോ സർവീസ് നടത്തുക. ഫെബ്രുവരി 14-നാണ് തീവണ്ടി ബെംഗളൂരുവിലെത്തിയത്. എത്തിയപ്പോൾ തന്നെ ബൊമ്മസാന്ദ്രയിൽനിന്ന് ബൊമ്മനഹള്ളി വരെയുള്ള ഭാഗത്ത് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇനി പാത മുഴുവനും നീളുന്ന പരീക്ഷണ ഓട്ടമാണ് നടത്തുകയെന്നാണ് സൂചന. 18.82 കിലോമീറ്റർ ദൂരമാണ് പാതക്കുള്ളത്. ഇതിൽ 16 സ്റ്റേഷനുകൾ ഉൾപ്പെടെ നിർമാണം പൂർത്തിയായി കഴിഞ്ഞു.…

Read More

തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരേ കേരളത്തിൽ ‘ശത്രുഭൈരവ യാഗം’ നടത്തുന്നു; ഡി.കെ. ശിവകുമാർ

ബെംഗളൂരു: തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കോൺഗ്രസ് സർക്കാരിനുമെതിരേ കേരളത്തിൽ ‘ശത്രുഭൈരവ യാഗം’ നടത്തുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വടക്കൻ കേരളത്തിലെ ഒരു ക്ഷേത്രത്തിനുസമീപത്താണ് ഇത് നടക്കുന്നത്. കർണാടകത്തിലെ ചില രാഷ്ട്രീയക്കാരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ‘യാഗത്തിൽ മൃഗബലി ഉൾപ്പെടെയുള്ളവ നടക്കുന്നുണ്ട്. ആരാണിത് നടത്തുന്നതെന്നറിയാം. ചിലർ ഇതേപ്പറ്റി എഴുതി അറിയിച്ചിട്ടുണ്ട്. ശത്രുക്കളെ നശിപ്പിക്കാൻവേണ്ടി നടത്തുന്ന യാഗമാണിത്’ -ശിവകുമാർ പറഞ്ഞു. കൈയിൽ ബ്രേസ്‌ലെറ്റ് കെട്ടുന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യാഗത്തിനുപിറകിൽ ബി.ജെ.പി.യോ ജെ.ഡി.എസോ ആണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Read More

ലൈംഗിക പീഡനക്കേസ് പ്രതിയായ പ്രജ്വൽ വന്നിറങ്ങിയ പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ (സെക്കുലർ) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽ എത്തിയതിന് പിന്നാലെയാണ് കർണാടകയിലെ ഹാസർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കൂടിയായ പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തത്. പ്രജ്വലിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറുകയുമായിരുന്നു. അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ ചോദ്യം ചെയ്യലിനായി സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി. 34 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പ്രജ്വൽ…

Read More

പുകയില രഹിത ദിനാചരണം: വാക്കത്തൺ ഇന്ന്; റോഡുകളിൽ നിയന്ത്രണം

ബെംഗളൂരു : പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) വെള്ളിയാഴ്ച വാക്കത്തണും കുതിരറാലിയും സംഘടിപ്പിക്കുന്നു. രാവിലെ ആറുമുതൽ പത്തുവരെയാണ് പരിപാടി. ഫ്രീഡം പാർക്കിൽനിന്ന് ആരംഭിക്കുന്ന വാക്കത്തൺ ടൗൺഹാളിൽ സമാപിക്കും. ഇതോടനുബന്ധിച്ച് നഗരത്തിൽ ചിലഭാഗങ്ങളിൽ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കബൺ പാർക്ക് ട്രാഫിക് പോലീസ്‌ സ്റ്റേഷന്റെയും ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് സ്റ്റേഷന്റെയും പരിധിയിലാണ് നിയന്ത്രണം. നിയന്ത്രണമുള്ള റോഡുകൾ ശേഷാദ്രി റോഡ് (ഫ്രീഡം പാർക്കുമുതൽ കെ.ആർ. സർക്കിൾവരെ) ഡോ. ബി.ആർ. അംബേദ്കർ റോഡ് (കെ.ആർ. സർക്കിൾമുതൽ ബെലെകുന്ദ്രി സർക്കിൾവരെ) ക്വീൻസ് റോഡ്…

Read More

യുവതിയെ ചികിത്സക്കിടെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ 

ബെംഗളൂരു: ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ യുവതിയെ ആദ്യം ആശുപത്രിയിലും പിന്നീട് ഭീഷണിപ്പെടുത്തി നിരവധി തവണ മറ്റിടങ്ങളിലും പീഡിപ്പിച്ചുവെന്ന കേസില്‍ കാസർകോട് സ്വദേശി മംഗ്ളൂറില്‍ അറസ്റ്റില്‍. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ സുജിതിനെയാണ് മംഗ്ളുരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. മാർച്ച്‌ 13ന് ചികിത്സയ്ക്കായി സുജിതിനൊപ്പം എത്തിയ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു. മാർച് 16 ന് രാത്രി എട്ട് മണിയോടെ സുജിത് യുവതിയെ ബലം പ്രയോഗിച്ച്‌ ബലാത്സംഗം ചെയ്തു. കൂടാതെ മൊബൈല്‍ ഫോണില്‍ നഗ്ന ചിത്രങ്ങള്‍ പകർത്തുകയും ചെയ്‌തു. പിന്നീട് സുജിത്ത്…

Read More

സംസ്ഥാനത്ത് മദ്യനിരോധനം; അടുത്ത 5 ദിവസം ബാർ, വൈൻ ഷോപ്പ് എന്നിവയ്ക്ക് അവധി 

ബെംഗളൂരു: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജൂൺ ഒന്നു മുതൽ മദ്യവിൽപ്പന നിരോധിച്ചു. 5 ദിവസത്തേക്ക് മദ്യവിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. വിധാൻ പരിഷത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ നാളെ വൈകിട്ട് മുതൽ മദ്യവിൽപ്പനയ്ക്ക് വിരാമമാകും. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലവും പ്രഖ്യാപിക്കും. അതിനാൽ, മൊത്തം 5 ദിവസത്തേക്ക് മദ്യം നിരോധിച്ചിരിക്കുന്നു. അതാത് ജില്ലാ കളക്ടർമാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ മൂന്നിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും. വിധാൻ പരിഷത്ത് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ…

Read More

പ്രജ്വൽ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി വിവരം

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ പ്രജ്വല്‍ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി എസ്‌ഐടിക്ക് വിവരം ലഭിച്ചു. ലുഫ്താൻസ വിമാനത്തില്‍ തന്നെ ആണ് പ്രജ്വല്‍ വരുന്നത്. ഫ്ലൈറ്റ് കാലാവസ്ഥ മോശമായത് കാരണം 31 മിനിറ്റ് വൈകും. ബലാത്സംഗദൃശ്യങ്ങള്‍ അടക്കമുള്ള അശ്ലീലവീഡിയോകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രജ്വല്‍ രാജ്യം വിട്ടത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകള്‍ വൻവിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വല്‍ ജർമ്മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ‌ഇതിനിടെ പ്രജ്വല്‍ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍…

Read More

പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്യണം; ഹാസനിൽ പ്രതിഷേധ മാർച്ച്‌

ബെംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹാസൻ മഹാരാജ പാർക്ക് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച മാർച്ച് ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ ജ്വാലയായി. ‘ഹാസൻ ചലോ’ മുദ്രാവാക്യം മുഴക്കി വാഹനങ്ങളിലും കാൽനടയായും എത്തിയ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കൾക്ക് പിന്നിൽ അണിചേർന്നു. 143 വർഗ ബഹുജന, സാംസ്കാരിക സംഘടനകൾ കൈകോർത്ത മാർച്ച് ആയിരങ്ങൾ പങ്കെടുത്ത റാലിയായി. മഹാരാജ പാർക്ക് പരിസരത്തെ ഹേമാവതി പ്രതിമക്ക് മുന്നിൽ നിന്നാരംഭിച്ച റാലിക്ക് സാമൂഹിക സാംസ്കാരിക നായകരായ ഭാരതി രാജശേഖർ,…

Read More

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ 

കൊച്ചി: സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം. യുവാവ് ലൈംഗികമായി ഉപദ്രവിച്ചത് പെണ്‍കുട്ടി മറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇയാളെ യാത്രക്കാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറുകയായിരുന്നു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

Read More
Click Here to Follow Us