ലാപ് ടോപ്പിൽ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം 

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്. കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോള്‍ ചാർജർ കയ്യില്‍ പിടിച്ച്‌ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. അഞ്ചു വയസ്സുള്ള…

Read More

പാലത്തിൽ നിന്നു താഴേക്ക് വീണ് കുട്ടിയുൾപ്പെടെ തീർഥാടകരായ നാലുപേർ മരിച്ചു

ബെംഗളൂരു : ഹാവേരിയിലെ റാണെബെന്നൂരിൽ തിരുപ്പതി തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡിലെ പാലത്തിൽ നിന്ന് താഴേക്ക് വീണ് നാലുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഹാവേരി ജില്ലയിലെ അശ്വിനി നഗർ സ്വദേശികളായ സുരേഷ് (48), ഐശ്വര്യ (22), ചേതന (ഏഴ്), പ്രമീള(28) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരെ റാണെബെന്നൂർ ആശുപത്രിയിലും നാലുപേരെ വിദഗ്ധചികിത്സയ്ക്കായി ദാവണഗെരെയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹാവേരിയിൽനിന്ന് തിരുപ്പതി വെങ്കടേശ്വര ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്ന മൂന്ന് കുടുംബങ്ങളിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. റാണെബെന്നൂരിലെ ഹലഗേരി പാലത്തിലായിരുന്നു അപകടം. കാർ പാലത്തിൽനിന്ന്‌ താഴെ സർവീസ് റോഡിലേക്ക്…

Read More

സ്‌പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് വീണ്ടും നീട്ടും : ചില ട്രെയിനിൽ അധിക കോച്ചും അനുവദിക്കാൻ തീരുമാനിച്ച് റെയില്‍വേ

ബെംഗളൂരു: വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍-താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06012) ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും. താംബരം നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്ചകളിലും ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്ന്വരെയുള്ള ബുധനാഴ്ചകളിലും കൊച്ചുവേളി ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും. അതേസമയം കെഎസ്ആര്‍ ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി ചെന്നൈ എഗ്മൂര്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ…

Read More

കോലാറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : കർണാടകത്തിലെ കോലാറിലുണ്ടായ വാഹനാപകടത്തിൽ കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീർ (43) മരിച്ചു. കൂടെ യാത്രചെയ്തിരുന്ന തട്ടാൻകുന്നിലെ ചോലക്കൽ ജുനൈദിനു പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറിനാണു സംഭവം. പഴക്കച്ചവടക്കാരായ ഇരുവരും മാങ്ങ എടുക്കാൻ പോയതാണ്. സബീറാണ് വണ്ടി ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മുന്നിലുള്ള ലോറിയുടെ പിറകിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സബീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുനൈദിന്റെ പരിക്ക് നിസ്സാരമാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കർണാടക ആർ.എൽ. ജാലപ്പ മെഡിക്കൽകോളേജിലേക്ക് മാറ്റി. പിതാവ്: അബ്ദുട്ടി. ഭാര്യ: സജ്ന. മക്കൾ: ഹന്ന…

Read More

കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യും

dysp

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്‌പെന്‍ഡ് ചെയ്യും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഈ മാസം 31ന് സാബു വിരമിക്കാനിരിക്കെയാണ് നടപടിക്ക് നിര്‍ദേശം. തമ്മനം ഫൈസല്‍ എന്ന ഗുണ്ടയുടെ വീട്ടില്‍ വിട്ടിലെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരെ നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ ഉടന്‍ ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡിജിപി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നേടിയിയിരുന്നു. പൊലീസ്…

Read More

യെദ്യൂരപ്പയുടെപേരിൽ പോക്‌സോ കേസ് നൽകിയ സ്ത്രീ മരിച്ചു

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ പോക്സോ കേസ് നൽകിയ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. 53-കാരിയായ ഇവർക്ക് ശ്വാസകോശ അർബുദം ബാധിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇവരുടെ 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യെദ്യൂരപ്പക്കെതിരേ ബെംഗളൂരു സദാശിവനഗർ പോലീസിൽ നൽകിയ പരാതി. കേസിലെ അന്വേഷണം സർക്കാർ സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു. സ്ത്രീക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിലെത്തിയത്. മാർച്ച് 14-നാണ് ഇവർ യെദ്യൂരപ്പയുടെപേരിൽ പരാതി നൽകിയത്. പിന്നീട് പോലീസ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി. സ്ത്രീയും മകളും ഒരു…

Read More

പ്രധാനമന്ത്രി മോദി താമസിച്ച ഹോട്ടൽ ബിൽ സംസ്ഥാന സർക്കാർ നൽകുമെന്ന് ഈശ്വർ ഖന്ദ്രെ

ബെംഗളൂരു: മൈസൂരു സന്ദർശനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബില്‍ സംസ്ഥാന സർക്കാർ നല്‍കുമെന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലില്‍ ആയിരുന്നു മോദി മൈസൂരു സന്ദർശിച്ചത്. നാഷണല്‍ ടൈഗർ കണ്‍സർവേഷൻ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്‌ട് ടൈഗർ ഇവന്റിന്റെ 50ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്. ഏപ്രില്‍ 9 മുതല്‍ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിരുന്നത്. ചടങ്ങിലുടനീളം കേന്ദ്രസഹായം ഉറപ്പു നല്‍കുകയും ചെയ്തു. 3 കോടിയായിരുന്നു…

Read More

ലുലു മാളിൽ മാമ്പഴ മേള

ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള 95ൽ അധികം ഇനങ്ങളാണ് ബെം​ഗളൂരു ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി വലിയതോതിലാണ് ഉപഭോകതാക്കൾക്ക് മാമ്പഴമാധുര്യം നുണയാനായി, ലുലുവിൽ വിപുലമായ സംവിധാനങ്ങളോടെ മേള സജ്ജമാക്കിയിരിക്കുന്നത്. കന്നഡ ചലച്ചിത്ര നടി ശരണ്യ ഷെട്ടി, മാമ്പഴമേള ഉദ്ഘാടനം ചെയ്തു. നാവിൽ കൊതിയൂറുന്ന, തൊണ്ണൂറ്റിയഞ്ചിലധികം വ്യത്യസ്തയിനങ്ങളാണ് മേളയുടെ ഭാ​ഗമായി വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. രത്ന​ഗിരി അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ, കേസർ, സിന്ദൂര, മൽ​ഗോവ, ചക്കര​ഗുണ്ട്, നീലം, അൽഫോൻസോ, തുടങ്ങി രാജ്യത്തിന്റെ പലഭാ​ഗത്തുനിന്നും, കർഷകരിൽ…

Read More

കേരളത്തിൽ വെള്ളിയാഴ്ചയോടെ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യയതയെന്നും ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. ഈ ആഴ്ചയ്ക്കുള്ളഇല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.

Read More

യെദ്യൂരപ്പക്കെതിരെ പരാതി നൽകിയ സ്ത്രീ ആശുപത്രിയിൽ മരിച്ചു 

ബെംഗളൂരു: പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ മരിച്ചു. ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മേയ് 26ന് രാത്രിയാണ് അൻപത്തിമൂന്നുകാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ചികിത്സയോട് പ്രതികരിക്കാനാകാതെ ഇവർ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സ്ത്രീ ശ്വാസകോശ അര്‍ബുദ ബാധിതയായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നായിരുന്നു പരാതി. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് പോക്‌സോ വകുപ്പ്…

Read More
Click Here to Follow Us