നഗരത്തിൽ മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി

rain

ബംഗളൂരു: രണ്ട് മാസത്തോളം കടുത്ത ചൂട് അനുഭവപ്പെട്ട ബെംഗളൂരുവിൽ മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനില.

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) കണക്കുകൾ പ്രകാരം വെള്ളിയാഴ്ച നഗരത്തിലെ കൂടിയ താപനില 31.9 ഡിഗ്രി സെൽഷ്യസാണ്. ഫെബ്രുവരിയിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് താപനില ഇത്രയും താഴ്ന്ന നിലയിൽ കണ്ടത്.

കഠിനമായ ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം, വെള്ളിയാഴ്ചത്തെ കൂടിയ താപനിലയായ 31.9 ഡിഗ്രി സെൽഷ്യസിലെത്തി. ഇത് മെയ് മാസത്തെ ബെംഗളൂരുവിൽ ഉണ്ടായിരുന്ന ശരാശരി താപനിലയെക്കാൾ 1.3 ഡിഗ്രി കുറവാണ്.

ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 30.4 ഡിഗ്രി സെൽഷ്യസാണെന്നാണ് ഡാറ്റ കാണിക്കുന്നത്.

അടുത്ത ആഴ്‌ച കൂടുതൽ മഴ പെയ്യുമെന്ന് പ്രവചിച്ചപ്പോഴും താപനില തണുപ്പിക്കാൻ മഴ സഹായിച്ചതായി ബെംഗളൂരു ഐഎംഡി, ശാസ്ത്രജ്ഞനും ഡയറക്ടറുമായ സിഎസ് പാട്ടീൽ പറഞ്ഞു.

മെയ് ആരംഭം മുതൽ, മഴ കാരണം ചൂട് ഗണ്യമായി കുറഞ്ഞു – മെയ് 1 ന് 38.1 ഡിഗ്രി സെൽഷ്യസിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 31.9 ഡിഗ്രി സെൽഷ്യസ് വരെ എത്തിനിൽക്കുകയാണ്.

“ഈ മെയ് മാസത്തിൽ നഗരത്തിൽ സാധാരണ മഴ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചാൽ താപനില താഴ്ന്ന നിലയിൽ തുടരും,” പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us