ബെംഗളൂരു : ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള ബെംഗളൂരുവിൽ കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ സന്ദർശിച്ചു. ബുധനാഴ്ച ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു സന്ദർശനം. ആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ ശിവകുമാറിനെയും കർണാടകത്തിലെ മുതിർന്ന നേതാക്കളെയും ശർമിള ക്ഷണിച്ചു. മേയ് മൂന്നിനാണ് ആന്ധ്രയിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്.
Read MoreMonth: April 2024
ബീഫ് മുഴുവന്‍ വിദേശത്തേക്ക്, കേരളത്തിൽ കിട്ടാനില്ല; കോഴിയിറച്ചിക്ക് പൊള്ളുന്ന വിലയും, വലഞ്ഞ് മലയാളി
വയനാട് : വിദേശത്തേക്കുള്ള മാംസത്തിന്റെ കയറ്റുമതി വർധിച്ചതോടെ നാട്ടിൽ ബീഫിന് ക്ഷാമമേറി. ഈസ്റ്ററിനും പെരുന്നാളിനും ഒഴിച്ചു കൂടാനാകാത്ത പോത്തിറച്ചി കിട്ടാതെയായി. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പരിപാടികളിലൊന്നും തന്നെ പോത്തിറച്ചി ഇല്ല. ഡിമാൻഡ് കൂടിയതോടെ വിലയിലും കാര്യമായ വർദ്ധനയാണുള്ളത്. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചന്തകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും പോത്ത്, എരുമ എന്നിവ ഇറക്കുമതി നടത്തുന്നത്. എന്നാൽ ഇപ്പോൾ മാംസ കയറ്റുമതിക്കാർ ചന്തകളിൽ നിന്നു കൂടുതൽ വില നൽകി ഉരുക്കളെ മൊത്തമായി വാങ്ങുന്നെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി. ദിവസവും ആയിരക്കണക്കിന് ഉരുക്കളാണു വൻകിടക്കാരുടെ അറവു…
Read Moreനഗരത്തിലെ പി.യു. പരീക്ഷയിൽ 81.15 ശതമാനം വിജയം; ജയിച്ചത് 5,52,690 പേർ
ബെംഗളൂരു : കർണാടക രണ്ടാംവർഷ പി.യു.സി. ഫലം പ്രസിദ്ധീകരിച്ചു. 81.15 ശതമാനമാണ് വിജയം. 6,81,079 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 5,52,690 പേർ ജയിച്ചു. 598 മാർക്കോടെ സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തിയ ഹുബ്ബള്ളി വിദ്യാനികേതൻ സയൻസ് പി.യു. കോളേജ് വിദ്യാർഥിനി വിദ്യാലക്ഷ്മിയാണ് സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലും ഒന്നാമതെത്തിയത്. കൊമേഴ്‌സിൽ കെ.എ. അനന്യ ഒന്നാമതെത്തി. ആർട്‌സിൽ ഡി. മേധ, വേദാന്ത്. ബി.വി. കവിത എന്നിവർ ഒന്നാമതെത്തി. മൂന്നുപേർക്കും 596 മാർക്ക് ലഭിച്ചു.
Read Moreനഗരത്തിലെ സബർബൻ റെയിൽ പദ്ധതിയ്ക്കായി പൊളിക്കേണ്ടത് 600-ലേറെ കെട്ടിടങ്ങൾ
ബെംഗളൂരു : ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്കായി പൊളിച്ചു നീക്കേണ്ടിവരുന്നത് 650-ഓളം കെട്ടിടങ്ങൾ. അടുത്തിടെ ബെംഗളൂരു സബർബൻ റെയിൽ പ്രോജക്ട് (ബി.എസ്.ആർ.പി.) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇത്രയും നിർമിതികൾ പൊളിക്കേണ്ടിവരുന്നത്. 148 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിലെ നാലു ഇടനാഴികൾ നിർമിക്കുന്നതിനായി വാണിജ്യകെട്ടിടങ്ങൾ, വീടുകൾ തുടങ്ങിയവയാണ് പൊളിച്ചുനീക്കുന്നത്. രണ്ടാം ഇടനാഴിയായ ബൈയപ്പനഹള്ളി – ചിക്കബാനവാര പാതയ്ക്കുവേണ്ടിയാണ് കൂടുതൽ നിർമിതികൾ പൊളിക്കേണ്ടത്. ഈ ഭാഗത്ത് 289 കെട്ടിടങ്ങളാണ് പൊളിക്കാനായി കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാലാം ഇടനാഴിയായ ഹീലലിഗെ- രാജനകുണ്ഡെ പാതയ്ക്കായി 140 കെട്ടിടങ്ങളാണ്…
Read Moreനഗരത്തിലെ തട്ടിപ്പുകൾ പലവിധം; വ്യാജ കൂറിയർതട്ടിപ്പിൽ അഭിഭാഷകയ്ക്ക് നഷ്ടമായത് 15 ലക്ഷം രൂപ
ബെംഗളൂരു : വ്യാജ കൂറിയർതട്ടിപ്പിൽ ബെംഗളൂരുവിൽ അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു. 29-കാരിയായ അഭിഭാഷകയാണ് ബെംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്. അഭിഭാഷകയുടെ പേരിൽവന്ന പാഴ്‌സലിൽ എം.ഡി.എം.എ. ഉണ്ടെന്ന് അറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്. ഏപ്രിൽ മൂന്നിന് മുംബൈ പോലീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു ഫോൺ. തായ്‌ലാൻഡിൽനിന്ന് വന്ന പാഴ്‌സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നാണ് പറഞ്ഞത്. തുടർന്ന് ഫോൺ സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി. യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മോഷണക്കേസുകളുണ്ടെന്ന് പറഞ്ഞു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ…
Read Moreനഗരത്തിൽ ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർ മരിച്ചു; ചരക്ക് വാഹന ഡ്രൈവർ ഓടിരക്ഷപ്പെട്ടു
ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ചൊവ്വാഴ്ച രാത്രി രാജഗോപാൽനഗറിലായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്നുപേരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഈദ് ആഘോഷത്തിനായി സമീപത്തെ മാർക്കറ്റിൽ വസ്ത്രങ്ങളും മറ്റും വാങ്ങാൻപോയ മൂന്നുപേരാണ് മരിച്ചത്. ചരക്കു വാഹനത്തിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്തു.
Read Moreഉഗാദി 2024 : ഹനുമാൻ കോപ്പയിൽ പാവ പ്രവചിച്ചു! ആരായിരിക്കും അടുത്ത പ്രധാനമന്ത്രി എന്ന്
ബെംഗളൂരു : ഉഗാദി ഉത്സവത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങലാണ് നടക്കുക . ധർവാഡയിൽ ആവട്ടെ പാവ ഭാവി പ്രവചിക്കുന്ന ഒരു പരമ്പരാഗത ചടങ്ങും കാണപ്പെട്ടുവരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരാളുടെ വർഷം മുഴുവനും വരുന്ന ഭാവിയെ പറ്റി ഇവിടെ പറയുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പറയുന്ന ഭാവിയെക്കുറിച്ച് അറിയുന്നതിന് ആളുകൾക്കും പ്രത്യേക താൽപ്പര്യമുണ്ട്. അതിനിടയിലാണ് കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തിൽ ഇത്തവണ മാറ്റമുണ്ടാകില്ലെന്ന് ധാർവാഡിലെ പാവ പ്രവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇത്തവണയും നരേന്ദ്രമോദി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമെന്നാണ് പാവ പ്രവചനം. ധാർവാഡ് താലൂക്കിലെ ഉപ്പിനയിലെ ബെറ്റഗേരി ഗ്രാമത്തോട് ചേർന്നുള്ള…
Read Moreമലയാളി ദമ്പതിമാർ സഞ്ചരിച്ച കാർ കുന്താപുരത്ത് മേൽപ്പാലത്തിൽ നിന്ന് വീണ് 2 പേർ മരിച്ചു
ബംഗളുരു :കർണാടകയിലെ കുന്താപുരത്തുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാർ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിനടുത്ത അൽമർവ്വയിൽ തൈപറമ്പത്ത് മുനവ്വർ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. മകൻ സഹൽ (19) സാരമായി പരിക്കേറ്റ് മണിപ്പാൽ കെ.എം.സി. ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുന്താപുരത്തുവെച്ച് മുനവ്വർ ഓടിച്ച കാർ മേൽപ്പാലത്തിൽനിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. മുനവ്വർ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീരേജിൽ വിദ്യാർഥിയായ സഹലിനൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജിൽ ബോംബെ…
Read Moreകനത്ത ചൂടിൽനിന്ന് പാതയോരങ്ങളിലെ മരങ്ങളെ എങ്കിലും രക്ഷപെടട്ടെ; ‘കൂളിങ് പെയിന്റ് ’അടിച്ച് സന്നദ്ധസംഘടനകൾ
ബെംഗളൂരു : ഉദ്യാനനഗരി കൊടുംചൂടിൽ ഉരുകുമ്പോൾ നഗരത്തിലെ മരങ്ങളെ ‘കൂളിങ് പെയിന്റ്’ അടിച്ച് സന്നദ്ധസംഘടനകൾ സംരക്ഷിക്കുന്നു. വിവിധ രാസ പദാർഥങ്ങളടങ്ങിയ പ്രത്യേകതരം പെയിന്റ് മരങ്ങളിൽ അടിച്ചാൽ ചൂടിൽനിന്ന് സംരക്ഷണമാകുമെന്നും മരങ്ങളുടെ ആയുസ്സ് വർധിക്കുമെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. കഴിഞ്ഞദിവസം ‘ബെംഗളൂരു ഹുഡുഗരു’ എന്ന സംഘടനയിലെ അംഗങ്ങൾ യെലഹങ്ക ന്യൂടൗണിലെ 30-ഓളം മരങ്ങളിൽ പെയിന്റടിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെയായിരുന്നു ഇത്. മനുഷ്യരും മൃഗങ്ങളും ചൂടുകാലത്ത് ബുദ്ധിമുട്ടുന്നതു പോലെ മരങ്ങൾക്കും ചൂട് സഹിക്കേണ്ടിവരുന്നുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു. നഗരത്തിലെ പല മരങ്ങളും ശരിയായി പരിചരിക്കാത്തതിനാൽ മോശം അവസ്ഥയിലാണെന്നും കൂളിങ്…
Read Moreമക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
ബെംഗളൂരു: കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഗംഗാദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഗംഗാദേവിയെ ജാലഹള്ളി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മക്കളായ ലക്ഷ്മി (9), ഗൗതം (7) എന്നിവരെയാണ് അമ്മ ഗംഗാദേവി കൊലപ്പെടുത്തിയത്. ഗംഗാദേവിയുടെ ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. പ്രതി ഗംഗാദേവി ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് ജോലി ചെയ്തിരുന്നതായാണ് വിവരം.
Read More