ബെംഗളൂരു: മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുമലത അംബരീഷ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെള്ളിയാഴ്ച ബിജെപിയിൽ ചേർന്നു.
തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി കമൽ പാളയത്തിലെത്തിയ സുമലതയെ മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര, നിയമസഭാ പതിപക്ഷ നേതാവ് ആർ.അശോക് തുടങ്ങി നിരവധി ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു.
“ഇന്ന് എൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അഞ്ച് വർഷം മുമ്പ് മണ്ഡ്യ മണ്ഡലത്തിൽ ചരിത്ര വിജയം നേടിയിരുന്നു. ആ തിരഞ്ഞെടുപ്പ്, ആ സന്ദർഭം ഒരിക്കലും മറക്കാനാവില്ല. മണ്ഡ്യയിലെ ജനങ്ങളും ആരാധകരുമാണ് എൻ്റെ നട്ടെല്ല് എന്നും ബിജെപിയിൽ ചേർന്നതിന് ശേഷം സംസാരിച്ച സുമലത അംബരീഷ് പറഞ്ഞു, .
5 വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്നെ പിന്തുണച്ചിരുന്നു. അത് ഞാൻ ഒരിക്കലും മറക്കില്ല.
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം എന്ന കാഴ്ചപ്പാടോടെയാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നത്.
വരും ദിവസങ്ങളിലും ജനങ്ങളുടെ പിന്തുണ ഇതുപോലെ തന്നെ തുടരട്ടെ എന്നും സുമലത പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.