രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കം നടത്തിയത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ…

Read More

ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണമെന്നാണ് ആഗ്രഹം; പ്രിത്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച്‌ 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വര്‍ഷങ്ങളായുള്ള പൃഥ്വിരാജിന്റെ പരിശ്രമമാണ് ആടുജീവിത്തില്‍ പ്രതിഫലിക്കുന്നത്. ‘ആടുജീവിതം’ സിനിമയ്ക്ക് ഓസ്‌കാര്‍ ലഭിക്കണമെന്നാതാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമ അന്താരാഷ്ട്ര തലത്തില്‍ സഞ്ചരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഓസ്‌കാര്‍ നേടുകയാണെങ്കില്‍…

Read More

വിവാഹം കഴിഞ്ഞാൽ ‘സിന്ദൂരം’ ധരിക്കണം, അത് സ്ത്രീയുടെ കടമ; കുടുംബകോടതി

ഇൻഡോർ: വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ സിന്ദൂരം ധരിക്കണമെന്ന് ഇന്‍ഡോറിലെ കുടുംബകോടതി. വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്നും കോടതി പറഞ്ഞു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്‍റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിൻ്റെ ഹർജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ആചാരപരമായി ‘സിന്ദൂരം’ ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയോട് ഉടൻ തന്നെ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പല്‍ ജഡ്ജി എൻ പി സിങ്ങിൻ്റേതാണ് നിർദ്ദേശം. സ്ത്രീയുടെ…

Read More

മുതിർന്ന ജെ.ഡി.എസ്. എം.എൽ.സി. കോൺഗ്രസിൽ

ബെംഗളൂരു : ജെ.ഡി.എസിൽ കുടുംബാധിപത്യമാണെന്നും മതേതരത്വത്തോടു സന്ധിചെയ്തെന്നും ആരോപിച്ച് രാജിവെച്ച മുതിർന്ന എം.എൽ.സി. മാർത്തിബ്ബെഗൗഡ കോൺഗ്രസിൽ ചേർന്നു. വ്യാഴാഴ്ചയാണ് മാർത്തിബ്ബെഗൗഡ എം.എൽ.സി. സ്ഥാനം രാജിവെച്ചത്. നാലുതവണ എം.എൽ.സി. യായിരുന്നു. അദ്ദേഹത്തിനൊപ്പം ജെ.ഡി.എസിന്റെ മുൻ എം.എൽ.സി. അപ്പാജി ഗൗഡയും കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി. ഓഫീസിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല എന്നിവർ ഇവരെ പാർട്ടി പതാക നൽകി സ്വീകരിച്ചു.  

Read More

ബി.ബി.എം.പി.യുടെ പരാതി; വിദ്വേഷപോസ്റ്റ് ഇട്ടതിന് തേജസ്വി സൂര്യയുടെ പേരിൽ കേസ് എടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ വിദ്വേഷപോസ്റ്റിട്ടെന്ന പരാതിയിൽ ബി.ജെ.പി. എം.പി. തേജസ്വി സൂര്യയുടെപേരിൽ കേസെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് നടപടി. യുവമോർച്ച പ്രസിഡന്റുകൂടിയായ തേജസ്വി സൂര്യ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ ന്യൂനപക്ഷത്തെ ലക്ഷ്യംവെച്ചെന്നും രണ്ടുസമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞു. ഹലസൂരു ഗേറ്റ് പോലീസാണ് കേസെടുത്തത്.

Read More

ഭാര്യയ്ക്കുവേണ്ടി പ്രചാരണം; കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശിവരാജ്കുമാറിൻ്റെ ഭാര്യ ഗീത ശിവരാജ്കുമാറാണ് ശിവമൊഗ്ഗ ലോക്‌സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി, നടൻ അടുത്തിടെ അവരുടെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ശിവരാജ്കുമാറിൻ്റെ സ്വാധീനമുള്ള സാന്നിധ്യവും പൊതു വ്യക്തിത്വവും കാരണം, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ സിനിമാ പ്രവർത്തനത്തിലൂടെ, അദ്ദേഹം ജനങ്ങളുടെ മേൽ കാര്യമായ സ്വാധീനം…

Read More

നഗരത്തിൽ ഐപിഎൽ മത്സരങ്ങൾ: സർവീസ് സമയം നീട്ടി നമ്മ മെട്രോ: പേപ്പർ ടിക്കറ്റ് വിൽപ്പനയും ഉണ്ടായിരിക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ഐപിഎൽ മത്സരത്തിൽ അവസാന ട്രെയിൻ 11.30 വരെ നീട്ടി നമ്മ മെട്രോ. ടാറ്റ ഐപിഎൽ ടി-20 ക്രിക്കറ്റ് മത്സരങ്ങൾ ബെംഗളൂരുവിൽ നടക്കും. ബെംഗളൂരുവിലാണ് ആദ്യ മത്സരം മാർച്ച്‌ 25, 29, ഏപ്രിൽ .2 തീയതികളിലാണ് ടൂർണമെൻ്റ് നടക്കുക. അന്നേ ദിവസം മത്സരം കാണാനെത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം നാല് ടെർമിനൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ സർവീസുകൾ രാത്രി 11.30 വരെ നീട്ടി. മത്സര ദിവസങ്ങളിലും എല്ലാ മെട്രോ സ്റ്റേഷനുകളിലും ഉച്ചയ്ക്ക് 2 മണി മുതൽ മടക്കയാത്ര പേപ്പർ ടിക്കറ്റ് 50 രൂപയ്ക്ക്…

Read More

നഗരത്തിലെ തടാകത്തിൽ നിന്നും കത്തിനശിച്ച കാർ കണ്ടെത്തി; അകത്ത് 3 മൃതദേഹങ്ങളും; മരിച്ചവരെ തിരിച്ചറിഞ്ഞട്ടില്ല;

ബെംഗളൂരു: തുംകൂർ താലൂക്കിലെ കുച്ചാങ്കി തടാകത്തിൽ കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കാറിൽ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയട്ടുണ്ട്. ഇത് ഭയാനകമായ കൊലപാതകമാണെന്നാണ് റിപ്പോർട്ടുകൾ. KA 43 രജിസ്ട്രേഷൻ നമ്പറുള്ള മാരുതി കമ്പനിയുടെ എസ് പ്രസ്സോ കാറാണിത്, കാറിൽ മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളമില്ലാത്ത ഈ തടാകത്തിലേക്ക് രാത്രി ഏറെ വൈകി കാർ ഇറക്കി തീയിട്ടതാകാമെന്നും പറയുന്നതാണോ ആരോപണമുണ്ട്. അല്ലെങ്കിൽ തീകൊളുത്തി താഴേക്ക് തള്ളിയതാകാനും സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു. ദക്ഷിണ കന്നഡ സ്വദേശി റഫീഖിൻ്റെതാണ് കാർ. തുംകൂർ എസ്പി അശോക്…

Read More

നാളെ പുലർച്ചെ നമ്മ മെട്രോ ഓട്ടം നേരെത്തെ തുടങ്ങും; വിശദാംശങ്ങൾ

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യാർത്ഥം നമ്മ മെട്രോ ട്രെയിനിൻ്റെ റണ്ണിംഗ് സമയം നീട്ടി ബിഎംആർസിഎൽ. മാർച്ച് 24 ഞായറാഴ്ച ബെംഗളൂരുവിലെ ബിഡദി ഇൻഡസ്ട്രിയൽ ഏരിയയിൽ ബിഡദി ഹാഫ് മാരത്തൺ സംഘടിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ മാരത്തണിൽ പങ്കെടുക്കുന്നതിനാൽ ബിഎംആർസിഎൽ അതിൻ്റെ നാല് ടെർമിനലുകളിൽ നിന്നും ഇൻ്റർചേഞ്ച് സ്റ്റേഷൻ നാദപ്രഭു കെമ്പഗൗഡ മെട്രോ സ്റ്റേഷൻ മജസ്റ്റിക്സിൽ നിന്നും ഞായറാഴ്ച രാവിലെ 07:00 ന് പകരം 4:30 മുതൽ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും.

Read More

ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണവും ഇഫ്ത്വാർ വിരുന്നും സംഘടിപിക്കുന്നു

ബെംഗളൂരു: മതേതരത്വ മൂല്യ സംരക്ഷണത്തിന്റെ ഭാഗമായി ബെംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രഭാഷണ പരമ്പരയിൽ ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത കവിയും എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും. സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വി ബി രാജേഷ് മാസ്റ്ററും ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കും. കൂടാതെ നാടക സിനിമ മേഖലയിലെ സജീവസാന്നിധ്യമായ അഭിനേതാവ്‌ സുനിൽകുമാറിന്റെ ‘ദിനേശന്റെ കഥ’ എന്ന ഒറ്റയാൾ നാടകം അരങ്ങേറും. തുടർന്ന് ഇഫ്ത്വാർ വിരുന്നും ഉണ്ടാകും. കർണാടക മലബാർ സെന്റർ, ഓപ്പോസിറ്റ്…

Read More
Click Here to Follow Us