ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ഇന്നാണ് പാർലമെന്റില്‍ നടന്ന ചടങ്ങില്‍ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, വൈസ് പ്രസിഡന്റ് ജഗ്ദീപ് എന്നിവർ സത്യപ്രതിജ്ഞാ വേളയില്‍ സന്നിഹിതരായി.
സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്കിയ വ്യക്തിത്വമാണ് സുധാ മൂർത്തിയുടേതെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
രാഷ്ട്രപതി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യസഭയിലെ സുധാ മൂർത്തിയുടെ സാന്നിദ്ധ്യം കരുത്തേകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി കുറിച്ചു.
‘ഇത്തരത്തിലൊരു സ്ഥാനം വഹിക്കാൻ സാധിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.
കൂടുതല്‍ ഉത്തരവാദിത്തമാണ് എന്നിലേക്ക് വന്ന് ചേർന്നിരിക്കുന്നത്.
എന്റെ മേഖലയില്‍ മികച്ച രീതിയില്‍ പ്രവർത്തനം കാഴ്ച വയ്ക്കും.
വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു,’ സുധാ മൂർത്തി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.