ബെംഗളൂരു: കാമുകിയെ എയർപോർട്ട് ടെർമിനലിൽ ഇറക്കാൻ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കടന്ന നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ പ്രകാർ 25 ആണ് എയർപോർട്ട് ടെർമിനലിൽ പ്രവേശിച്ച് സുരക്ഷാ ലംഘനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോയ കാമുകിയായ സംകൃതിയെ യാത്രയാക്കാൻ വേണ്ടിയാണ് പ്രകാർ ഈ അര്ഗിക്രമം നടത്തിയത്.
പ്രകാർ എയർപോർട്ടിൽ പ്രവേശിക്കാൻ കാമുകിയുടെ വിമാനടിക്കറ്റ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
യുവതി വിമാനത്തിൽ കയറിയ ശേഷം, താൻ വിമാനത്തിൽ നിന്ന് ഇറങ്ങിയതായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരോട് പറഞ്ഞുകൊണ്ട് പ്രകാർ എയർപോർട്ടിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചു.
സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിമാനക്കമ്പനികളോട് അന്വേഷിച്ചപ്പോൾ ഇയാളുടെ ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
ബംഗളൂരു ഇൻ്റർനാഷണൽ പോലീസ് സ്റ്റേഷനിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പ്രകാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനായി കാമുകിയുടെ ടിക്കറ്റ് ഫോണിൽ എഡിറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ പ്രകാർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.