ബെംഗളൂരു: ഹിന്ദുമത ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി.
ഇതര മതസ്ഥരായ ഉദ്യോഗസ്ഥർക്കും ക്ഷേത്രഭരണത്തിൽ അവസരം നൽകുന്ന വ്യവസ്ഥ ബില്ലിൽ ഉണ്ട്.
ഔറംഗസീബിന്റെയും ടിപ്പു സുൽത്താന്റെയും പിൻഗാമിയാകാനാണ് ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് പത്തും അഞ്ചും ശതമാനം തുക പിടിച്ചെടുക്കാനാണ് സർക്കാർ തീരുമാനം.
അത് വിനിയോഗ ചുമതല ഇതര മതസ്ഥരെ ഏൽപിക്കുകയും ചെയ്യുന്നു.
ഇത് ഹിന്ദുവിരുദ്ധമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.