മണ്ഡ്യയിലെ ബന്ദ് സമാധാനപരം

ബെംഗളൂരു :ഹനുമാൻ പതാക നീക്കിയതിനെതിരേ മണ്ഡ്യയിലെ കെരഗൊഡു ഗ്രാമത്തിൽ ഹിന്ദുസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരം.

പ്രദേശത്ത് കച്ചവടസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.

വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.

അതേസമയം മണ്ഡ്യ നഗരത്തിൽ കടകൾതുറക്കുകയും വാഹനങ്ങൾ സർവീസ് നടത്തുകയും ചെയ്തു.

ആർ.എസ്.എസ്., വി.എച്ച്.പി., ശ്രീരാംസേന, ബജ്‌റംഗ്ദൾ പ്രവർത്തകർ കെരഗൊഡുവിൽ വീരാഞ്ജനേയസ്വാമി ക്ഷേത്രത്തിൽ പൂജ നടത്തിയശേഷം മണ്ഡ്യയിലേക്ക് ബൈക്ക് റാലി നടത്തി.

തുടർന്ന് ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ നിന്ന് മണ്ഡ്യ ഡി.സി. ഓഫീസിലേക്ക് പ്രതിഷേധമാർച്ചും നടത്തി.

കഴിഞ്ഞ മാസം അവസാനമാണ് കെരഗൊഡു ഗ്രാമത്തിൽ ബി.ജെ.പി., ജെ.ഡി.എസ്. പ്രവർത്തകർ സ്ഥാപിച്ച ഹനുമാന്റെ ചിത്രമുള്ള പതാക അധികൃതർ നീക്കി പകരം ദേശീയപതാക സ്ഥാപിച്ചത്.

ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.

108 അടി ഉയരമുള്ള കൊടിമരത്തിലാണ് ഹനുമാൻ പതാക സ്ഥാപിച്ചിരുന്നത്.

എന്നാൽ, കൊടിമരത്തിൽ ദേശീയ പതാകയും കന്നഡ പതാകയും കെട്ടാനുള്ള അനുമതിയാണ് അധികൃതർ നൽകിയിരുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us