ബെംഗളൂരു: മത്തിക്കരെ ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മുത്തപ്പൻ തെയ്യം മഹോത്സവം ഫെബ്രുവരി 4 നു ഞായറാഴ്ച മതിക്കരെ ജെപി പാർക്കിന് പിൻവശം സിഎം നാഷണൽ സ്കൂളിന് അടുത്തുള്ള ശ്രീ കൃഷ്ണ ടെമ്പിളിൽ വച്ച് നടത്തും.
കണ്ണൂർ ജില്ലയിലെ മുത്തപ്പന്റെ ആവാസ ദേവസ്ഥാനമായ പുരലിമല ക്ഷേത്രത്തിൽ നിയോഗിക്കപ്പെട്ടവർ തന്നെയാണ് ഇവിടെയും മുത്തപ്പൻ വെള്ളാട്ടവും,
വസൂരിമാല തെയ്യം എന്നീ മൂന്നു ദൈവങ്ങളുടെ ദർശനപ്പുണ്യം ലഭിക്കുന്നതാണ്.
ഉച്ചക്ക് 12.30 നു മഹാഅന്നദാനവും ഉണ്ടായിരിക്കും.
അതു കൂടാതെ ശിങ്കാരി മേളം കണ്ണൂർ സരിഗമ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
വൈകിട്ടു 5.30 നു സർവ്വഐശ്വര്യ പൂജയും ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകിട്ടു മുത്തപ്പൻ വെള്ളാട്ടവും, മലയിറക്കൽ ചടങ്ങും ഉണ്ടായിരിക്കും.
എംപി മാരായ ഡികെ സുരേഷ്, കർണാടക ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാർ , എം എൽ എ മാരായ മുനിരത്ന , അശ്വത്നാരായാൺ, റ. അശോകൻ, മുനിരാജ്, എന്നിവരും, മുൻ കോർപറേറ്റർമാരായ മമ്ത വാസു, വേലു നായകർ, എൻ ടി ആർ , ജോണി എന്നിവർ പങ്കെടുക്കുന്നതാണ്.
സ്വാമിമാരായ പ്രണവാനന്ദ സ്വാമിജി, എന്നിവർ പങ്കെടുക്കുന്നതാണ്.
പ്രോഗ്രാം കൺവീനർമാരായി, സുധസുധീർ, ഗിരിജ പി , ശശിധരൻ കെ . ആർ എന്നിവരടക്കം 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
രക്ഷധികാരികളായി നിതിൻ , സിവി .നായർ , എന്നിവരെയും തീരുമാനിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.