ബെംഗളൂരു : മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴി കൊച്ചു വേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.
പ്രഖ്യാപിച്ച ഉടൻ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്ത്, നഗരത്തിൽ നിന്ന് കൊച്ചു വേളിയിലേയ്ക്ക ഉള്ള ടിക്കറ്റുകൾ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലാണ്.
നാളെ രാത്രി 9.40 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി അർദ്ധരാത്രിയോടെ ബെംഗളൂരുവിലെത്തുകയും തുടർന്ന് അടുത്ത ദിവസം 24 ന് വൈകുന്നേരം 7 ന് കൊച്ചുവേളിയിൽ എത്തുകയും ചെയ്യും.
റൂട്ടും സ്റ്റോപ്പുകളും താഴെ.