ദേ വന്നു… ദാ തീർന്നു … മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴി കൊച്ചുവേളിയിലേക്ക് ക്രിസ്തുമസ് സ്പെഷ്യൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴി കൊച്ചു വേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. പ്രഖ്യാപിച്ച ഉടൻ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്ത്, നഗരത്തിൽ നിന്ന് കൊച്ചു വേളിയിലേയ്ക്ക ഉള്ള ടിക്കറ്റുകൾ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലാണ്. നാളെ രാത്രി 9.40 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി അർദ്ധരാത്രിയോടെ ബെംഗളൂരുവിലെത്തുകയും തുടർന്ന് അടുത്ത ദിവസം 24 ന് വൈകുന്നേരം 7 ന് കൊച്ചുവേളിയിൽ എത്തുകയും ചെയ്യും. റൂട്ടും സ്റ്റോപ്പുകളും താഴെ.

Read More

ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കും; സിദ്ധരാമയ്യ 

ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി. ഏത് വസ്ത്രമാണ് നിങ്ങൾ ധരിക്കുന്നത് ? അത് അവരുടെ ഇഷ്ടമാണ്. എന്ത് ഭക്ഷണം നിങ്ങൾ കഴിച്ചാലും നമുക്കെന്ത്? മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന പോലീസും മൈസൂരു ജില്ലാ പോലീസ് യൂണിറ്റും ചേർന്ന് നഞ്ചൻഗുഡു താലൂക്കിലെ കവലാൻഡെ ഗ്രാമത്തിൽ നിർമ്മിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പൊതുജനങ്ങൾ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവർക്കും ഹിജാബ് ധരിക്കാം എന്നായിരുന്നു മറുപടി. ഉത്തരവ് പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ധോത്തിയും ജബ്ബയും ധരിക്കും, നിങ്ങൾ…

Read More

ആഡംബര ജെറ്റിലെ കറക്കം; മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി 

ബെംഗളൂരു: ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ആഡംബര ജെറ്റില്‍ പറന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്. വരള്‍ച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ പോകാനായാണ് സിദ്ധരാമയ്യ ലക്ഷ്വറി ജെറ്റ് എടുത്തത്. ഇവരുടെ ജെറ്റ് യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ധൂര്‍ത്തിന് ഒരുമുഖമുണ്ടെങ്കില്‍ അത് കര്‍ണാടക സര്‍ക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിവൈ വിജയേന്ദ്ര പറഞ്ഞു. കര്‍ണാടക മുഴുവന്‍ കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിയുമ്പോള്‍, കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു യാത്ര നടത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. വരള്‍ച്ച ബാധിച്ച…

Read More

ഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി

ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന്  മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…

Read More

ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തി; 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ബെംഗളൂരു: ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ബെംഗളൂരു സ്വദേശി അലോക് കുമാർ നൽകിയ പരാതിയിലാണ് വിധി. അലോക് തന്റെ മാതാപിതാക്കൾക്കായിട്ടാണ് രാജധാനി എക്സ്പ്രസിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു ഇവർ യാത്ര ചെയ്തത്. ടിടിഇ ഇവരുടെ കൺഫേം ടിക്കറ്റിന്റെ പി.എൻ.ആർ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നൽകി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച് 22,300 രൂപ പിഴ…

Read More

സർക്കാർ ബസുകൾക്ക് നേരെ കല്ലേറ്; പ്രതികൾ പിടിയിൽ 

ബെംഗളൂരു: ചിക്കോടിയിൽ കർണാടക, മഹാരാഷ്ട്ര സർക്കാർ ബസുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഇവരെ അറസ്റ്റ് ചെയ്തതായി എസ്പി ഭീമ ശങ്കർ ഗുലേദ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.. ബെനകനഹോളി ഗ്രാമത്തിലെ പരശുരാമ നായക, ബസവരാജ സിന്ധേ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർ രണ്ടുപേരും മദ്യപിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലെ (ഹത്തരാകി NH4) ബെനകനഹോളി ഗ്രാമത്തിന് സമീപം ഹുക്കേരി – ബെൽഗാം നോൺ സ്റ്റോപ്പ് ബസിന് നേരെ ഒരു അക്രമി…

Read More

തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് കേരളം കിറ്റുകൾ നൽകും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളാണ് കേരളം സഹായമായി നല്‍കുക. വെള്ള അരി – 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ – 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാര്‍ പൊടി – 200 ഗ്രാം, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്…

Read More

ചികിത്സയിൽ കഴിയുന്ന വായോധികന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഡുപ്പി സ്വദേശിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചു. 82 കാരനായ ഇദ്ദേഹത്തിന് മംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാര്‍ഡില്‍ ചികിത്സയിലാണ്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ എം.പി.മുള്ളൈ മുഹിളൻ വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്‌ കോവിഡ് പ്രതിരോധ, ചികിത്സ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയില്‍ പ്രതിദിനം ശരാശരി രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഡി.എം.ഒ ഡോ.തിമ്മയ്യ യോഗത്തില്‍ പറഞ്ഞു.

Read More

അശോക പില്ലറിന് സമീപം അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു ബൈക്ക് കാറിൽ ഇടിച്ച് ഒരാൾ മരിച്ചു

ബംഗളൂരു: നഗരത്തിലെ അശോക പില്ലറിന് സമീപം ബിഎംഡബ്ല്യു ബൈക്ക് കാറിൽ ഇടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി രണ്ട് ബൈക്ക് ഡീലർമാർ ബിഎംഡബ്ല്യൂവിന്റെ 1000 സിസി ബൈക്കിന്റെ വേഗത പരിശോധിക്കുന്നതിനിടെയാണ് സംഭവം . വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെയ്ഖ് നസീർ (32) ആണ് മരിച്ചത്. പരിക്കേറ്റ സെയ്ദ് മുദാസിർ ആശുപത്രിയിൽ ചികിത്സയിലാണ്. നസീറും മുദാസിറും ബൈക്ക് ഡീലർമാരായിരുന്നു. മുദാസിർ തന്റെ ഇടപാടുകാരിൽ ഒരാൾക്ക് ഉയർന്ന നിലവാരമുള്ള ബൈക്ക് തിരയുകയായിരുന്നു. മുദാസിറിന് കാണിക്കാൻ ആണ്…

Read More

ജിം പരിശീലകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു : നഞ്ചൻഗുഡ് നഗരത്തിലെ സിദ്ധഗൗഡ ലേഔട്ടിൽ ജിം പരിശീലകൻ ജീവിതത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു . ശബരീഷ് (35) ആണ് മരിച്ചത്. നഞ്ചൻഗുഡിലെ വജ്രദേഹി എന്ന ജിമ്മിൽ പരിശീലകനായി ജോലി ചെയ്യുകയായിരുന്ന ശബരീഷ് ആണ് വീട്ടിൽ ആരുമില്ലാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞ് നഞ്ചൻകോട് ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നഞ്ചൻകോട് പൊതു ആശുപത്രിയിലേക്ക് മാറ്റി. നഞ്ചൻകോട് ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More
Click Here to Follow Us