ബെംഗളൂരു : വിശക്കുന്നവർക്ക് ഹോട്ടലുകളിൽ ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി.
സംസ്ഥാനത്തെ ഏഴ് നഗരങ്ങളിലായി 12 ഹോട്ടലുകളിൽ ഫുഡ് ഓൺ വാൾ എന്ന പദ്ധതി നടന്നുവരികയാണ്.
ഭക്ഷണം കഴിക്കാൻ പണമില്ലാത്തവർ പട്ടിണി കിടക്കാതിരിക്കാനാണ് ‘ഫുഡ് ഓൺ വാൾ’ എന്നൊരു പദ്ധതി ആരംഭിച്ചത്.
മംഗലാപുരത്തെ രോഹൻ ഷിരിയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സൽ നോളജ് ട്രസ്റ്റ് പാവപ്പെട്ടവരുടെ വിശപ്പകറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
പാവപ്പെട്ടവന്റെ വിശപ്പകറ്റാൻ ഹോട്ടലിൽ ‘ഫുഡ് ഓൺ വാൾ’ സംവിധാനമുണ്ട്, ഹോട്ടലിന് പുറത്ത് വച്ചിരിക്കുന്ന ടോക്കൺ എടുത്ത് മടി കൂടാതെ ഇഷ്ടംപോലെ ഭക്ഷണം കഴിക്കാം.
ഏകദേശം ഒരു വർഷം മുമ്പാണ് ‘ഫുഡ് ഓൺ വാൾ’ എന്ന ആശയം ഉടലെടുത്തത്. പുത്തൂർ, കാർക്കള, ബെൽഗാം, ധാർവാഡ്, ഷിമോഗ, ബെംഗളൂരു എന്നിവിടങ്ങളിലെ ചിലിമ്പിയിലെ വനസ്, മംഗലാപുരം, ബൽമത്തിലെ സമക് ഡൈൻ, കുദ്രോളിയിലെ കിംഗ്‌സ് ഹോട്ടൽ എന്നിവയുൾപ്പെടെ 12 ഹോട്ടലുകളിൽ ‘ഫുഡ് ഓൺ വാൾ’ സംവിധാനം നടപ്പിലാക്കിയാട്ടുണ്ട്.
എല്ലാ ഹോട്ടലുകളിലും ഭക്ഷണത്തിനായി പ്രതിദിനം 15 കൂപ്പണുകൾ ലഭ്യമാകും.
ഒരു കൂപ്പണിന് പരമാവധി 50 രൂപ വിലയുള്ള ഭക്ഷണമാണ് നൽകുന്നത് കൂടാതെ ഈ കൂപ്പണുകൾ നിയന്ത്രിക്കുന്നതിന് ഒരു ആപ്പ് സംവിധാനമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.