ചെന്നൈ: ബിജെപിക്ക് കത്ത ആഘാതം നൽകി എ.ഐ.എ.ഡി.എം.കെ. ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചു.
ഇരുപാർട്ടി നേതാക്കളും തമ്മലുള്ള കനത്ത വാക്പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
മുതിർന്ന എഐഎഡിഎംകെ നേതാവ് ഡി.ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.
എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിലില്ല. തിരഞ്ഞെടുപ്പ് സന്ദർഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ ഡി.ജയകുമാർ പറഞ്ഞു.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ല. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എ.ഐ.എ.ഡി.എം.കെ. നേതാവ് സി.വി. ഷൺമുഖന്റെ പരാമർശത്തിന് മറുപടി നൽകവെയാണ് അണ്ണാമലൈ സഖ്യകക്ഷിക്കുനേരെ വിമർശനം അഴിച്ചുവിട്ടത്.
അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിനുവേണ്ടിയുള്ളതാണെന്നും എ.ഐ.എ.ഡി.എം.കെ.യുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് തമിഴ്നാട്ടിൽ ജയിക്കാനാവില്ലെന്നും ഷൺമുഖൻ പറഞ്ഞിരുന്നു.
ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാദുരൈ തമിഴ്നാട്ടിൽനിന്ന് ദേശീയകക്ഷികളെ തുരത്തിയതാണെന്നും ബി.ജെ.പി. നേതാവ് അണ്ണാമലൈ അണ്ണാദുരൈയെ അവഹേളിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സഖ്യകക്ഷിയാണ് എന്ന കാര്യം ബി.ജെ.പി. മറക്കരുതെന്നും വിഴുപുരത്തുനടന്ന അണ്ണാദുരൈ അനുസ്മരണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
സഖ്യത്തിന്റെ പേരിൽ ആർക്കും വഴങ്ങാൻ ബി.ജെ.പി. തയ്യാറല്ലെന്ന് അണ്ണാമലൈ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിൽ പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്.
അല്ലെങ്കിൽ രണ്ടുപാർട്ടികളായി നിൽക്കേണ്ട കാര്യമില്ല. 2024-ലെ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരും.
2026-ലെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കും. അതിന് ആരുടെയും സഹായം വേണ്ടിവരില്ല -അണ്ണാമലൈ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.