പോസ്റ്റ് ഓഫിസിൽ നിങ്ങൾക്കും നിക്ഷേപമുണ്ടോ ? എന്നാൽ ശ്രദ്ധിക്കു നിയമങ്ങൾ മാറുകയാണ്

തിരുവനന്തപുരം: പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ  മാറ്റം വരുത്തി കേന്ദ്ര ധനമന്ത്രാലയം. പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട പോസ്റ്റ് ഓഫിസ് അമെൻഡ്‌മെന്റ് സ്‌കീം 2023 പ്രകാരമുള്ള നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങളാണ് കേന്ദ്ര ധനമന്ത്രാലയം വരുത്തിയിരിക്കുന്നത്.

  • ജോയിന്റ് അക്കൗണ്ട് ഹോൾഡർ പരിധി ; പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരിധി ഉയർത്തി. ഇത്രനാൾ ജോയിന്റ് അക്കൗണ്ടിൽ ഒരു സമയം രണ്ട് പേർക്ക് മാത്രമേ പങ്കാളികളാകാൻ സാധിച്ചിരുന്നുള്ളു. ഈ പരിധി മൂന്നായി ഉയർത്തിയിരിക്കുകയാണ്.
  • പലിശ കണക്കാക്കുന്നത് ; പോസ്റ്റ് ഓഫിസ് നിക്ഷേപ നിയമത്തിൽ വന്ന മറ്റൊരു സുപ്രധാന മാറ്റം പലിശ നിരക്കിലാണ്. പ്രതിവർഷം 4% എന്ന നിരക്കിൽ കണക്കാക്കുന്ന പലിശ നിരക്ക് ഇനി ഓരോ വർഷവും അവസാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.

അവസാന മാസത്തെ പത്താം ദിവസത്തിന്റേയും അവസാന ദിവസത്തിന്റേയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസ് കണക്കാക്കിയാകും പലിശ നിരക്ക് ഉണ്ടാവുക. അതുപോലെതന്നെ അക്കൗണ്ട് ഉടമ മരണപ്പെട്ടു പോകുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപുള്ള മാസം മാത്രമേ പലിശ ലഭിക്കുകയുള്ളു.

  • പണം പിൻവലിക്കൽ ; പണം പിൻവലിക്കാനുള്ള പ്രക്രിയയിൽ ഇനി ഉപയോഗിക്കേണ്ടത് ഫോം 2 ന് പകരം ഫോം 3 ആണ്. 50 രൂപയിൽ കൂടുതലുള്ള പണം പിൻവലിക്കലുകൾക്ക് ഫോം 3 പൂരിപ്പിച്ച് നൽകുകയും പാസ്ബുക്ക് ഹാജരാക്കുകയും വേണം. ചെക്ക് വഴിയും ഓൺലൈൻ വഴിയും പണം പിൻവലിക്കാൻ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us