ബെംഗളൂരു: കിലോയ്ക്ക് ഒരു രൂപ പോലും വിലയില്ലാതെ വരുമ്പോൾ വഴിയോരത്ത് തക്കാളി ഉപേക്ഷിച്ച് കണ്ണീരോടെ മദാകുന്ന കർഷകരെ ഏറെ കണ്ടിട്ടുള്ളവരാണ് കന്നഡിഗർ. എന്നാൽ ഇപ്പോൾ അതേയ് കർഷകർ തക്കാളി വിറ്റ് സന്തോഷത്തോടെ ലക്ഷണങ്ങളുമായി മടങ്ങുന്നതാണ് ഇപ്പോൾ കർണാടകയിലെ വേറിട്ട കാഴ്ച. കഴിഞ്ഞ രണ്ട് മാസത്തിനിടെ തക്കാളി വില കുതിച്ചുയർന്നതോടെ തക്കാളി കർഷകരുടെ രാശി തെളിഞ്ഞിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മൊത്ത വ്യാപാര കേന്ദ്രമായ കോലാറിലെ എ.പ.എം.സിയാർഡിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 15 – 20 വരെ കർഷകർക്ക് തക്കാളി വിറ്റ് ലഭിച്ചത് കോടികളാണെന്നാണ്…
Read MoreMonth: July 2023
നമ്മ മെട്രോ കെ.ആർ. പുരം – ബൈയപ്പനഹള്ളി പാതയിൽ പരീക്ഷണ ഓട്ടം തുടങ്ങി
ബെംഗളൂരു : നമ്മ മെട്രോ കെ.ആർ. പുരം – ബൈയപ്പനഹള്ളി പാതയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു, രണ്ടര കിലോമീറ്റർ പാതയിൽ ആറുകോച്ചുകളുള്ള മെട്രോ തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇന്നലെ വൈകുന്നേരം 6 നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ്‌വരെയുള്ള ഭാഗത്തെ ബന്ധിപ്പിക്കുന്നതാണ് ബൈയപ്പനഹള്ളി-കെ.ആർ. പുരം പാത. കെ.ആർ. പുരത്തുനിന്ന് വൈറ്റ്ഫീൽഡിലേക്കുള്ള മെട്രോ സർവീസ് കഴിഞ്ഞ മാർച്ചിൽ ആരംഭിച്ചിരുന്നു. ബൈയപ്പനഹള്ളിയിൽനിന്ന് കെ.ആർ. പുരത്തേക്കുള്ള പാതയിൽ സർവീസ് ആരംഭിക്കുന്നതോടെ പർപ്പിൾ ലൈനിൽ കെങ്കേരി മുതൽ വൈറ്റ്ഫീൽഡ്‌വരെ മാറിക്കയറാതെ യാത്രചെയ്യാനാകും. ഇതോടെ…
Read Moreമെട്രോ പില്ലർ തകർന്നുവീണ് ഭാര്യയും കുട്ടിയും നഷ്ടപ്പെട്ട സംഭവം; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്; നോട്ടീസ് നൽകി ഹൈക്കോടതി
ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലർ തകർന്ന് വീണ് 28 വയസ്സുള്ള ഭാര്യയെയും 2.5 വയസ്സുള്ള മകനെയും നഷ്ടപ്പെട്ട യുവാവ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനും (ബിഎംആർസിഎൽ) മറ്റുള്ളവർക്കും നോട്ടീസ് നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ഈ വർഷം ജനുവരിയിലാണ് നിർമാണത്തിലിരുന്ന മെട്രോ പിയർ തകർന്നുവീണത്. മരിച്ചവരുടെ ബന്ധുക്കൾക്ക് ബിഎംആർസിഎൽ വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപയിൽ നിന്ന് 10 കോടി രൂപയാണ് അദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ലോഹിത്കുമാർ വി.സുലാഖെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് നോട്ടീസ്…
Read Moreബെംഗളൂരു മൈസൂരു എക്‌സ്പ്രസ് വേയിൽ എത്തുന്നു എ.ഐ ക്യാമറകൾ; അമിതവേഗക്കാർ സൂക്ഷിക്കുക
ബെംഗളൂരു: അപകടങ്ങൾ പതിവായ ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ എ.ഐ ക്യാമറകൾ സ്ഥാപിക്കും. മൈസൂരു എക്‌സ്‌പ്രസ്‌വേയിലെ അമിതവേഗത തടയുന്നതിനായി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഹൈവേയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു. മൈസൂരിൽ ഉടൻ തന്നെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം അവതരിപ്പിക്കുമെന്നും കുമാർ പറഞ്ഞു. ബെംഗളൂരു മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ, കാളവണ്ടികൾ എന്നിവയ്ക്കുള്ള നിരോധനം ഓഗസ്റ്റ് 1 മുതൽ നടപ്പാക്കുന്നതിന് മുന്നോടിയായാണ്…
Read Moreദൂധ്സാഗറിന് സമീപം മണ്ണിടിച്ചിൽ; 7 ട്രെയിനുകൾ ഭാഗികമായി റദ്ധാക്കി
ബെംഗളൂരു: ബെളഗാവി – ഗോവ റൈയിൽവേപാതയിലെ കാസിൽ റോക്ക് – കാരന്‍സോള്‍ മണ്ണിടിച്ചിലിനെ തുടർന്ന് 7 ട്രെയിനുകൾ ഭാഗികമായി നിരോധിക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തു. ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി ഡിവിഷന് കീഴിലെ പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദൂത് സാഗർ വെള്ളച്ചാട്ടത്തിന് സമീപം ബ്രാഗാനസ ചുരത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പാതയിൽ ട്രെയിനുകൾക്ക് നേരെത്തെ വേഗ നിയത്രണം ഏർപ്പെടുത്തിയിരുന്നു.
Read Moreകാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞ് നഗരത്തിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം
ബെംഗളൂരു: കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തയാൾ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കോറമംഗല ഫസ്റ്റ് ബ്ലോക്കിലെ പി.ജിയിൽ താമസിക്കുന്ന 25 വയസുകാരിയാണ് മഡിവാള പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പുലർച്ചെ 5 ന് സിൽക്ക് ബോർഡിലാണ് ബസ് ഇറങ്ങിയത്. ഇവിടെ നിന്നും താമസസ്ഥലമായ കോറമംഗലയിലേക്ക് പോകാൻ വാഹനം ലഭിച്ചില്ല. തുടർന്ന് 200 രൂപ നൽകിയാൽ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കാറിലെത്തിയ ആളുടെ വാഗ്ദാനം സ്വീകരിച്ച് പെൺകുട്ടി യാത്രയ്ക്ക് തയ്യാറായി. എന്നാൽ ലക്ഷ്യ സ്ഥലത്ത് എത്തിയതിന് പിന്നാലെ…
Read Moreപാൽ വില വർധന; ഭക്ഷണത്തിനും ബേക്കറി സാധനങ്ങൾക്കും വില കൂടാൻ സാധ്യത
ബെംഗളൂരു: ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പാൽ വില വർധനവ് ഹോട്ടലുകളിലും ബേക്കറികളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന് കൂടുതൽ വില നൽകേണ്ടി വരുമെന്ന് സൂചന. പരിപ്പ്, അരി, പച്ചക്കറി എന്നിവയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഹോട്ടലുടമകളും ബേക്കറികളും ഇതിനകം തന്നെ ഭക്ഷണവില വർധിപ്പിച്ചിട്ടുണ്ട്. പല ഹോട്ടലുകളും ഒരു കപ്പ് കാപ്പി/ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കാൻ ഒരുങ്ങുന്നതായി ഹോട്ടൽ വ്യവസായ വൃത്തങ്ങൾ അറിയിച്ചു. 15 രൂപയ്ക്ക് ഒരു ചായയ്ക്ക് ഈടാക്കുന്ന ഹോട്ടലുകൾ അത് 17 രൂപയായി ഉയർത്തിയേക്കും. അതേസമയം ബ്രെഡ്…
Read Moreപുതിയതായുണ്ടാക്കിയ മധുര പലഹാരത്തിന് എന്ത് പേരിടും? മൈസൂർ പാക്ക് ഉണ്ടായ കഥ!
ബെംഗളൂരു : ദക്ഷിണന്ത്യക്കാരുടെ ഒഴിച്ചു കൂടാനാകാത്ത ഒരു മധുരപലഹാരമാണ് മൈസൂർ പാക്ക് എന്നു പറഞ്ഞാൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. കർണാടകയിലേയും ആന്ധ്രയിലേയും തമിഴ് നാട്ടിലേയും കേരളത്തിലെയും മധുര പലഹാര പീടികകളിലെ ചില്ലു കൂടിനുള്ളിൽ വിരചിക്കുന്ന മൈസൂർ പാക്കിനെ അങ്ങിനെ തള്ളിക്കളയാനാകില്ല. ധാരാളം പേർ ഒത്തുകൂടുന്ന കുടുംബത്തിലെ സന്തോഷ സന്ദർഭങ്ങളിലും മൈസൂർ പാക്ക് ഒരു പ്രധാന ആകർഷണമായ മധുര പലഹാരം തന്നെയാണ്. കാവേരി നദിയെപ്പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി “ഐഡൻറിറ്റി ക്രൈസിസ് ” നേരിടുന്ന ഒരാൾ ആണ് മൈസൂർ പാക്ക്. തമിഴ്നാട്ടുകാർ മൈസൂർ പാക്ക് അവരുടെതാണ്…
Read Moreതൈരിനൊപ്പം ഉള്ളി ചേർക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക!!!
ഭക്ഷണത്തിനൊപ്പം തൈര് കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളമുള്ളവരാണ് ഏറെപ്പേരും. നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പാലുത്പന്നമാണ് തൈര്. ബിരിയാണിക്കൊപ്പവും ചോറിനൊപ്പമുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് തൈര് സാലഡ്. ഉള്ളിയും പച്ചമുളകും കറിവേപ്പിലയും തക്കാളിയും കക്കിരിയുമെല്ലാം ചേർത്താണ് ഈ തൈര് സാലഡ് ഉണ്ടാക്കാറുള്ളത്. പലനാട്ടിലും പല പേരില്‍ അറിയപ്പെടുന്ന ഈ തൈര് വിഭവം കഴിക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉള്ളി ചേർത്ത് തൈര് കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആയുർവേദവിധി പ്രകാരം തൈരും ഉള്ളിയും വിരുദ്ധാഹാരമാണ്. തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്. ഇവ രണ്ടും കൂടി…
Read Moreമൈസൂർ പാക്കിന് ആഗോളതലത്തിൽ 14-ാം സ്ഥാനം: കന്നഡിഗർക്ക് അഭിമാനമെന്ന് ട്വീറ്റ് ചെയ്ത ഡികെ ശിവകുമാർ
ബെംഗളൂരു: ഗ്ലോബൽ തലത്തിൽ വരുന്ന 50 മധുരപലഹാരങ്ങളിൽ സ്വാദിഷ്ടമായ മൈസൂർ പാക്ക് 14-ാം സ്ഥാനം നേടി. പ്രശസ്തവും സ്വാദിഷ്ടവുമായ ഇന്ത്യൻ മധുരപലഹാരമായ മൈസൂർ പാക്ക്, ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് മധുരപലഹാരങ്ങളിൽ ഒന്നായി ടേസ്റ്റ് അറ്റ്‌ലസ് അംഗീകരിച്ചു. 14-ാം സ്ഥാനത്തുള്ള മൈസൂർ പാക്കിനൊപ്പം മറ്റ് രണ്ട് ഇന്ത്യൻ പലഹാരങ്ങളായ ഫലൂദയും കുൽഫി ഫലൂദയും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ഭക്ഷണത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനങ്ങളും വിവരങ്ങളും നൽകുന്ന പ്രശസ്തമായ ഭക്ഷണ അധിഷ്ഠിത മാസികയാണ് ടേസ്റ്റ് അറ്റ്ലസ്. മൈസൂർ കൊട്ടാരത്തിലെ അടുക്കളകളിൽ നിന്ന് ഉത്ഭവിച്ച മൈസൂർ പാക്ക്…
Read More