ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) “നന്ദിനി” പാലിന്റെ വിൽപന വില ലിറ്ററിന് 3 രൂപ വർധിപ്പിക്കാനുള്ള നിർദ്ദേശം നാളെ മുതൽ പ്രാബല്യത്തിൽ.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത കെഎംഎഫിന്റെയും ജില്ലാ പാൽ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നന്ദിനി പാലിന്റെ ഉപഭോക്തൃ വില ലിറ്ററിന് 3 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
വിലക്കയറ്റത്തിൽ നിന്നുള്ള വരുമാനം കർഷകർക്ക് കൈമാറാൻ ആണ് തീരുമാനം.
പാൽ വിലവർധന ഒരു ലിറ്ററിന്
(ബ്രാക്കെറ്റിൽ പഴയ വില)
ടോൺഡ് മിൽക്ക് – 42 (39)
ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് – 43 (40)
സ്പെഷ്യൽ മിൽക്ക് – 48 (45)
ഹോമോജെനൈസ്ഡ് സ്റ്റാൻഡേർഡ് മിൽക്ക് 49 (46)
സംതൃപ്തി മിൽക്ക് – 55 (52)