ബെംഗളൂരു: ആധുനികവും പാശ്ചാത്യവുമായ ഗെയിമുകൾക്കിടയിൽ, ഇന്ത്യയുടെ ദേശി കായിക വിനോദങ്ങൾ ഇന്നും ജനപ്രീതി നിലനിർത്തുന്നുണ്ട് . അങ്ങനെ കോളേജും പരീക്ഷയും പ്രോജക്ട് വർക്കുമായി എന്നും തിരക്കിലായിരുന്ന മെഡിക്കൽ വിദ്യാർഥികൾ മഴക്കാലത്തെ മേഘാവൃതമായ കാലാവസ്ഥയിൽ മഡ് റൺ, വടംവലി തുടങ്ങി നിരവധി ദേശി കായിക വിനോദങ്ങൾ കളിച്ച് നന്നായി ആസ്വദിച്ചു.
JJM മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് അസോസിയേഷൻ ആണ് ദാവൻഗെരെ JJM കോളേജ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വേണ്ടി മൺസൂൺ ഫിയസ്റ്റ സ്പോർട്സ് സംഘടിപ്പിച്ചത്. ദാവൻഗെരെയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ ഫാമിൽ ആയിരുന്നു ഗെയിംസ് ഇവന്റ് സംഘടിപ്പിച്ചത്. ഈ മൺസൂൺ ദേശി സ്‌പോർട്‌സ് ഇന്നലെ മുതൽ രണ്ടാഴ്ചത്തേക്ക് നടക്കും.
ജെജെഎം മെഡിക്കൽ കോളജിലെ നൂറുകണക്കിന് എംബിബിഎസ് വിദ്യാർഥികൾ ചെളി നിറഞ്ഞ പാടത്ത് തങ്ങളുടെ ഇഷ്ട കളികൾ ആയിരുന്നു ആസ്വദിച്ചത്. മഡ് ഫീൽഡ് ഓട്ടമത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ വിജയ പക്ഷത്തെത്താൻ പാടുപെട്ടു. ഇതിനുപുറമെ ചെളിയിൽ വോളിബോൾ കളിച്ചു, ഇരുടീമിലെയും വിദ്യാർഥികൾ ചെളിയിൽ പൊരിഞ്ഞ പോരാട്ടമാണ് നടത്തിയത്.
എംബിബിഎസ് വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും മൺസൂൺ ഫിയസ്റ്റ ആരംഭിച്ചത്തോടെ വിദ്യാർഥികൾ ആഘോഷത്തിലാണ്. ആദ്യ ദിവസമായ ഇന്നലെ മഡ് പാഡ് റേസ്, മഡ് പാഡ് വോളിബോൾ, ത്രോബോൾ, വടംവലി എന്നിവ നടന്നു. പരിപാടികൾ സംഘടകർ വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഓരോ ബാച്ചിൽ നിന്നും രണ്ട് ടീമുകൾ വീതമാണ് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.