നമ്മ മെട്രോ രണ്ടാം ഘട്ടത്തിനായി 3,045 കോടി രൂപ നൽകാൻ ഒരുങ്ങി ആർഇസി

ബെംഗളൂരു: നമ്മമെട്രോയുടെ നിർമ്മാണത്തിലിരിക്കുന്ന രണ്ടാം ഘട്ടത്തിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) 3,045 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകും. വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ജൂൺ 24 ന് ബെംഗളൂരുവിൽ ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. ബി.എം.ആർ.സി സമർപ്പിച്ച പദ്ധതി നിർദേശത്തെ തുടർന്നാണിത്. അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള ആർഇസിയുടെ മുന്നേറ്റത്തിന്റെ ഭാഗമാണ് ബിഎംആർസിഎല്ലിനുള്ള സാമ്പത്തിക സഹായം, എന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ടാം ഘട്ടത്തിൽ, നമ്മ മെട്രോ അതിന്റെ പർപ്പിൾ,…

Read More

ദേഹാസ്വാസ്ഥ്യം; അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രിയില്‍

കൊച്ചി: കേരളത്തിൽ എത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ നിന്നും കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ

Read More

ബക്രീദിന് മുന്നോടിയായുള്ള കച്ചവട തിരക്കിൽ ഈദ്ഗാ മൈതാനം

ബെംഗളൂരു: മഹാമാരിയും മറ്റു കാരണങ്ങളാൽ ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ചാമരാജ്പേട്ട് ഈദ്ഗാ മൈതാനം ഈദുൽ അദ്ഹ അല്ലങ്കിൽ ബക്രീദ് ദിനമായ ഞായറാഴ്ചയ്ക്ക് മുന്നോടി തകൃതിയായുള്ള ബിസിനസ്സിനാണ് സാക്ഷ്യം വഹിക്കുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കച്ചവടക്കാർ ഗ്രൗണ്ടിൽ തടിച്ചുകൂടി. കോവിഡിന് മുമ്പുള്ള സമയങ്ങളെ അപേക്ഷിച്ച് ബിസിനസ്സ് കുതിച്ചുയർന്നതായാണ് അവർ അഭിപ്രായപ്പെടുന്നത്. രാവിലെ മുതൽ ഗ്രൗണ്ടിൽ വൻ തിരക്കായിരുന്നു, ദിവസം കഴിയുന്തോറും തിരക്ക് കൂടി കൂടിയാണ് വരുന്നത്. മണ്ഡ്യയിൽ നിന്നുള്ള കർണാടകയുടെ അഭിമാനമായ ബന്ദൂർ (ബന്നൂർ) ഇനം, തെങ്കുരി ഇനം, കൊപ്പളിലെ…

Read More

വഴക്കിനിടെ വൃഷണം ഞെരുക്കുന്നത് കൊലപാതക ശ്രമമല്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: വഴക്കിനിടെ വൃഷണം ഞെരിക്കുന്നത് ഐപിസി സെക്ഷൻ 307 പ്രകാരം ശിക്ഷാർഹമായ കൊലപാതക ശ്രമമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഹർജിക്കാരന് വിധിച്ച ശിക്ഷയിൽ ഹൈക്കോടതി മാറ്റം വരുത്തിക്കൊണ്ടാണ് ഇത് പറഞ്ഞത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്ക് സ്വദേശിയായ പരമേശ്വരപ്പയെ സെക്ഷൻ 307 പ്രകാരമുള്ള കുറ്റത്തിന് ഏഴ് വർഷം തടവും സെക്ഷൻ 341 പ്രകാരമുള്ള കുറ്റത്തിന് ഒരു മാസത്തെ തടവും സെക്ഷൻ 504 പ്രകാരമുള്ള കുറ്റത്തിന് ഒരു വർഷവും അധികമായി തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ശിക്ഷാവിധി ചോദ്യം ചെയ്ത് പരമേശ്വരപ്പ ഹൈക്കോടതിയെ സമീപിച്ചത്. 2010…

Read More

വിമാനയാത്രക്കാർക്കായൊരു ബഡ്ഡി; “ബിഎൽആർ പൾസ് ആപ്പ്” അവതരിപ്പിച്ച് ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത അനുഭവം നൽകുന്നതിനായി ബിഎൽആർ (BLR )പൾസ് എന്ന പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പ് നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. BLR പൾസ് ആപ്പ് വഴി, ആളുകൾക്ക് തത്സമയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ നിരീക്ഷിക്കാനും വിമാനത്താവളത്തിനുള്ളിലെ റെസ്റ്റോറന്റുകളിൽ ഒരു ടേബിൾ ബുക്ക് ചെയ്യാനും വൈഫൈ കണക്റ്റുചെയ്യാനും ചെക്ക് ഇൻ ഗേറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും വൈകുന്ന ഫ്ലൈറ്റുകൾ ട്രാക്കുചെയ്യാനും കഴിയും. ടെർമിനലുകൾക്കുള്ളിലെ എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകളിലെ കിഴിവുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട് എന്നും…

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട; 3 മാസത്തിനിടെ ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയുടെ 118 കിലോമീറ്റർ പാതയിൽ 90-ലധികം മരണങ്ങൾ

ബെംഗളൂരു: പുതുതായി നിർമ്മിച്ച ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരിച്ചവരുടെ എണ്ണം 100-ൽ എത്തി, പരിക്കേറ്റവരുടെ എണ്ണം 350 കടന്നതോടെ, എല്ലാ റോഡ് ഉപയോക്താക്കൾക്കും ഇ-വേ സുരക്ഷിതമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. 117 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയുടെ പ്രധാന ഭാഗത്തുള്ള രാമനഗര, മാണ്ഡ്യ ജില്ലാ ഭരണകൂടങ്ങൾ അപകടങ്ങളെക്കുറിച്ച് വിശദമായ വിശകലനം നടത്തുകയും ചില തിരുത്തൽ നടപടികൾ എത്രയും വേഗം അവതരിപ്പിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് (എൻഎച്ച്എഐ) ശുപാർശ ചെയ്യുകയും ചെയ്തു. പ്രതിദിനം ശരാശരി 56,000 വാഹനങ്ങൾ ഉപയോഗിക്കുന്ന ഈ എക്‌സ്‌പ്രസ്‌വേ രണ്ട്…

Read More

ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: ബെംഗളൂരുവിനെയും ധാർവാഡിനെയും ബന്ധിപ്പിക്കുന്ന കർണാടകയുടെ എക്‌സ്‌ക്ലൂസീവ് വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 489 കിലോമീറ്റർ ദൂരത്തിൽ 350 കിലോമീറ്ററിൽ 110 കിലോമീറ്റർ വേഗതയിൽ ഓടുന്ന പ്രീമിയം ട്രെയിനിന്റെ ഉദ്ഘാടന ഓട്ടം സംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) വിജ്ഞാപനം പുറപ്പെടുവിച്ചു. ധാർവാഡ്-കെഎസ്ആർ ബെംഗളൂരു ഉദ്ഘാടന സ്പെഷൽ (ട്രെയിൻ നമ്പർ 07305) ജൂൺ 27ന് രാവിലെ 10:30ന് ധാർവാഡിൽ ഫ്ലാഗ് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിന് ശേഷം കെഎസ്ആർ ബെംഗളൂരുവിലേക്ക് പുറപ്പെടും. ഉദ്ഘാടന റണ്ണിന്റെ സമയം…

Read More

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; റാപ്പിഡോ ഡ്രൈവറായി മാറി ബെംഗളൂരുവിലെ ജാവ ഡെവലപ്പർ; വൈറൽ ആയി ട്വിറ്റർ കുറിപ്പ്

ബെംഗളൂരു: ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്‌സ് ലിമിറ്റഡിൽ (എച്ച്‌സി‌എൽ) ജാവ ഡെവലപ്പറായി ജോലി ചെയ്തിരുന്ന ബെംഗളൂരുവിലെ മുൻ ടെക്കി നഗരത്തിൽ റാപ്പിഡോ ബൈക്ക് ടാക്സി ഓടിക്കുന്നത് കണ്ടെത്തി. മുൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പറഞ്ഞ ടെക്കി തന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ ജോലി റഫറലുകൾക്കായി സഹ ടെക്കികളെ കണ്ടെത്തുന്നതിനുമായാണ് ഒരു ബൈക്ക് ടാക്സി ഡ്രൈവറായി മാറിയതെന്നും പറഞ്ഞു. ലോവ്‌നീഷ് ധീർ എന്ന യുവാവാണ് അടുത്തിടെ റാപ്പിഡോ ഡ്രൈവറായി മാറിയ യുവാവിന്റെ കഥ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ സിവി പുറത്തുവിടുകയും ചെയ്തതായി അദ്ദേഹം ട്വീറ്റ് ചെയ്തത്, എന്റെ റാപ്പിഡോ ഗൈ,…

Read More

മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മൽസരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി.

ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മൽസരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി. കവിയും ഗാനരചയിതാവുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോ ഓർഡിനേറ്റർ സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, കർണ്ണാടക കോ ഓർഡിനേറ്റർ ബിലു. സി. നാരായണൻ, ജയമോഹൻ, രാകേഷ് സുകുമാരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. മൽസരങ്ങളിൽ വിജയികളായവരുടെയും, മേഖലാ മൽസരങ്ങളിൽ വിജയികളായവരുടെയും കവിതാലാപനൾക്കൊപ്പം, വിധികർത്താക്കളെ അനുമോദിക്കുകയും ചെയ്തു. ശ്രീജേഷ്.പി, ജിസ്സോ ജോസ്, അനൂപ്, നൂർ മുഹമ്മദ്, ഹിത വേണുഗോപാൽ, മീര, സുചിത്ര എന്നിവർ നേതൃത്വം…

Read More

നടൻ സി.വി ദേവ് അന്തരിച്ചു

കോഴിക്കോട്: സിനിമാ – നാടക നടൻ സി.വി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ദേവ് കോഴിക്കോട് സ്വദേശിയാണ്. ‘യാരോ ഒരാള്‍’ ആണ് ആദ്യ സിനിമ. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയം’ ചിത്രത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങിയവ ദേവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും എന്നീ ചിത്രങ്ങളിലും…

Read More
Click Here to Follow Us