നമ്മ മെട്രോ രണ്ടാം ഘട്ടത്തിനായി 3,045 കോടി രൂപ നൽകാൻ ഒരുങ്ങി ആർഇസി

ബെംഗളൂരു: നമ്മമെട്രോയുടെ നിർമ്മാണത്തിലിരിക്കുന്ന രണ്ടാം ഘട്ടത്തിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) 3,045 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകും.

വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ജൂൺ 24 ന് ബെംഗളൂരുവിൽ ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. ബി.എം.ആർ.സി സമർപ്പിച്ച പദ്ധതി നിർദേശത്തെ തുടർന്നാണിത്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള ആർഇസിയുടെ മുന്നേറ്റത്തിന്റെ ഭാഗമാണ് ബിഎംആർസിഎല്ലിനുള്ള സാമ്പത്തിക സഹായം, എന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ടാം ഘട്ടത്തിൽ, നമ്മ മെട്രോ അതിന്റെ പർപ്പിൾ, ഗ്രീൻ ലൈനുകൾ നീട്ടുകയും മഞ്ഞ, പിങ്ക് എനീ രണ്ട് പുതിയ ലൈനുകൾ നിർമ്മിക്കുകയും ചെയ്യും . ഈ ലൈനുകൾ നഗരത്തിലെ ഏറ്റവും ഇടതൂർന്നതും ഉയർന്ന ട്രാഫിക്കുള്ളതുമായ ചില പ്രദേശങ്ങളിലൂടെ കടന്നുപോകുമെന്നും പ്രസ്താവനയിൽ പറയുന്നു.

പണം എവിടെ ചെലവഴിക്കുമെന്ന ചോദ്യങ്ങളോട് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ ഉടനടി പ്രതികരിച്ചില്ലെങ്കിലും, അടുത്തിടെ ടെൻഡർ ചെയ്ത പുതിയ കോച്ചുകളുടെ സംഭരണത്തിന് ഇത് ഉപയോഗിക്കാനാകും പദ്ധതി എന്നാണ് റിപ്പോർട്ടുകൾ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts