ആധാറുമായി പാന്‍ ബന്ധിപ്പിക്കൽ; സമയപരിധി ജൂൺ 30-ഓടെ തീരുന്നു; ലിങ്ക്ഡ് ആണോ എന്ന് വീട്ടിലിരുന്നു തന്നെ പരിശോധിക്കാം വിശദാംശങ്ങൾ ഇവിടെ

ഡൽഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം. പാൻ കാർഡുള്ള എല്ലാ പൗരന്മാരും 2023 ജൂൺ 30-നകം അത് അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യണം. പാൻ കാർഡുള്ള എല്ലാ നികുതിദായകരും സമയപരിധിക്കുള്ളിൽ അവരുടെ ആധാർ കാർഡുമായി അത് ലിങ്ക് ചെയ്യുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, പാൻ-ആധാർ ലിങ്ക് ചെയ്യാൻ അഭ്യർത്ഥിക്കുന്നതിന് മുമ്പ് 1,000 രൂപ വൈകി പിഴ നൽകണം. 2023 ജൂൺ 30-നുള്ളിൽ പാൻ-ആധാർ ലിങ്കിംഗ് നടന്നില്ലെങ്കിൽ, 2023 ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും. പാന്‍…

Read More

ലോകകേരള സഭ: മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി

തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോര്‍ക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മന്‍മധന്‍ നായര്‍, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങള്‍…

Read More

കൊല്ലപ്പെട്ട സ്ത്രീയുടെ തലയും ഒരു കൈയും ബെംഗളൂരുവിലെ ഒരു കുന്നിൽ നിന്നും കണ്ടെത്തി

death

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം വീട്ടിൽ തനിച്ച് താമസിച്ചിരുന്ന വിധവയെ കൊലപ്പെടുത്തി പല ഭാഗങ്ങളിൽ ഉപേക്ഷിച്ച ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. മുൻപ് സമീപത്തെ അഴുക്കുചാലിൽ നിന്നുമാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ പോലീസ് കണ്ടെത്തിയത്. സ്വത്തിന്റെ ഒരു ഭാഗം കൊലയാളികൾക്ക് കൈമാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കൊലയാളികൾ സ്ത്രീയുടെ തലയും കാലുകളും കൈകളും എടുത്തുമാറ്റി, ശരീരഭാഗം ഉപേക്ഷിചിരുന്നു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സമീപത്തെ സുവർണമുഖി മലയിൽ പരിശോധന നടത്തിയതോടെ തലയും കൈയും കണ്ടെടുത്തു. ജൂൺ രണ്ടിന്, ബന്നാർഗട്ടയിലെ ജനതാ ബന്ദേ…

Read More

ബിഎസ്‌സി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കാമുകനും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: ഗിരിനഗറിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ ഗിരിനഗർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ ഇരയുടെ കാമുകനും മറ്റൊരാൾ അവളുടെ കാമുകന്റെ സുഹൃത്തുമാണ്. ഒന്നാം വർഷ പാരാ മെഡിക്കൽ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. പ്രതികളായ പുരുഷോത്തമൻ (25), ചേതൻ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിതു. ബാങ്ക് ജീവനക്കാരന്റെ ഗിരിനഗറിലെ ഈരന്നഗുഡ്ഡേയിലെ വസതിയിലാണ് സംഭവം നടന്നതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഇരയായ യുവതി കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ കാമുകനുമായി അടുപ്പത്തിലായിരുന്നു. ഒരാഴ്ച മുമ്പ് കാമുകൻ തുംകുരുവിൽ വച്ച് യുവതിയെ…

Read More

ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് കഞ്ചിക്കോട് ഭാഗത്ത്‌ അപകടത്തിൽ പെട്ടു

പാലക്കാട്: ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് കണ്ടയ്നർ ലോറിക്ക് പിറകിൽ ഇടിച്ചു കയറി അപകടം. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും മറ്റ് പത്തോളം യാത്രക്കാർക്കും പരിക്കേറ്റു. ബെംഗളൂരുലേക്ക് വരികയായിരുന്ന ബസ് മുന്നിൽ ഉണ്ടായിരുന്ന ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെങ്കിലും മറ്റ് യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.

Read More

വികസനം നേരിട്ട് വിലയിരുത്താൻ; നഗരപ്രദക്ഷിണം നടത്തി ഉപമുഖ്യമന്ത്രി ഡി.കെ

ബെംഗളൂരു: നഗരത്തിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ ബെംഗളൂരു നഗരവികസനം കൂടി കൈകാര്യം ചെയുന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നഗര പ്രദക്ഷിണം. ಮುಂಗಾರು ಪೂರ್ವ ಕಾಮಗಾರಿಗಳ ಪರಿಶೀಲನೆಯ ಭಾಗವಾಗಿ ಇಂದು ವರ್ತೂರು ಕೆರೆ ಕಾಮಗಾರಿಗಳ ಪರಿಶೀಲನೆ ನಡೆಸಿದೆ. ಮಳೆಗಾಲದಲ್ಲಿ ಸಾರ್ವಜನಿಕರಿಗೆ ತೊಂದರೆಯಾಗದಂತೆ ಕೈಗೊಳ್ಳಬೇಕಿರುವ ಕ್ರಮಗಳ ಕುರಿತು ಅಗತ್ಯ ಸೂಚನೆಗಳನ್ನು ಅಧಿಕಾರಿಗಳಿಗೆ ನೀಡಿದೆ. pic.twitter.com/JMSctFSJdY — DK Shivakumar (@DKShivakumar) June 8, 2023 കഴിഞ്ഞ വർഷം പ്രളയം കനത്ത നാശം വിതച്ച മഹാദേവപുര സോണിലെ വിവിധ വാർഡുകൾ സന്ദർശിച്ച ശിവകുമാർ മഴവെള്ളക്കനലുകളുടെ കയ്യേറ്റം ഒഴുപ്പിക്കന്ന…

Read More

അധ്യാപകർ ക്ലാസുകളിൽ നിന്നും മുങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ജിപിഎസ് വെക്കാൻ നീക്കം

ബെംഗളൂരു: അദ്ധ്യാപകർ സ്കൂളിൽ ഹാജരാകുന്നിലെന്ന പരാതികൾക്കിടയിൽ സർക്കാർ സ്‌കൂൾ അധ്യാപകരെ അച്ചടക്കത്തിലാക്കാൻ കലബുറഗി നോർത്ത് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) ഒരു വ്യത്യസ്ത വഴി കണ്ടെത്തിയതായി റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പരിധിയിലുള്ള 207 സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് അവരുടെ ജിപിഎസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ലൊക്കേഷനുകൾ വാട്ട്‌സ്ആപ്പ് വഴി പങ്കിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, പ്രഭാത പ്രാർത്ഥനയ്‌ക്കും സ്‌കൂൾ അടച്ചതിനു ശേഷവും അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ ആണ് ഈ സംവിധാനം. നിർബന്ധമല്ലെങ്കിലും അച്ചടക്ക നടപടിക്ക് അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രത്യേകിച്ച് വിദൂര…

Read More

ബിപോർജോയ് ചുഴലിക്കാറ്റ്; കർണാടക തീരത്തും ബെംഗളൂരുവിലും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനാൽ വ്യാഴാഴ്ച കർണാടക തീരത്തും ബെംഗളൂരുവിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റിന്റെ മധ്യഭാഗത്ത് കാറ്റ് വീശിയടിക്കുമ്പോൾ, കേരളം, കർണാടക, ഗോവ എന്നിവ ഉൾപ്പെടുന്ന കൊങ്കൺ തീരത്ത് ജൂൺ 12 വരെ ശക്തമായ കാലാവസ്ഥ ലഭിക്കുമെന്ന് ഐഎംഡി ബുധനാഴ്ച ബുള്ളറ്റിനിൽ അറിയിച്ചു. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് ചുഴലിക്കാറ്റ് ആഘാതം നേരിടാൻ കർണാടക സർക്കാരും ജില്ലാ ഭരണകൂടവും നടപടികൾ ശക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾക്ക്…

Read More

‘മകൾക്ക് ടീമിൽ സെലക്ഷൻ കിട്ടാത്തതിലെ വിരോധം’; ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് പെൺകുട്ടിയുടെ അച്ഛൻ!!

ഡൽഹി: ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. പ്രമുഖ വാർത്താ മാധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ പിതാവ് മൊഴിമാറ്റിയത് ബ്രിജ്ഭൂഷണെതിരെയുള്ള കേസുകളിൽ‌ വഴിത്തിരിവാകും. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതെ വന്നതോടെ വിരോധം തോന്നി. അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ചിത്രം എടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ പെൺകുട്ടിയെ ശരീരത്തോട്…

Read More

നഗരത്തിൽ മദ്യവില കൂടിയോ ?

ബെംഗളൂരു : അഞ്ച് തിരഞ്ഞെടുപ്പ് ഗ്യാരണ്ടികൾ അംഗീകരിച്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിരവധി നിബന്ധനകളും യോഗ്യതാ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയ ശേഷം കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെയും (ഐഎംഎൽ) ബിയറിന്റെയും എല്ലാ ബ്രാൻഡുകളുടെയും വില വർധിപ്പിച്ചതായി ആരോപണം . ബെംഗളൂരുവിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മദ്യത്തിന്റെ വില അടിയന്തര പ്രാബല്യത്തിൽ ഒരു കുപ്പിക്ക് 10 മുതൽ 20 ​​രൂപ വരെയാണ് വർദ്ധിപ്പിച്ചത്. ബിയർ ഉൾപ്പെടെയുള്ള ഹാർഡ് ഡ്രിങ്ക്‌സിന്റെ വിലയിലും വർധനയുണ്ടാകും. എന്നിരുന്നാലും, വർധന സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലാനും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബഡ്‌വെയ്‌സർ ബിയറിന്റെ…

Read More
Click Here to Follow Us