ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് കെആർ സർക്കിളിലെ അടിപ്പാതയിൽ കാർ മുങ്ങി ഒരു സ്ത്രീ മരിച്ചതിനെത്തുടർന്ന്, സംസ്ഥാനത്ത് മൺസൂൺ ആരംഭം ആയതിനാൽ എല്ലാ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധരും പ്രവർത്തകരും ഉപദേശിച്ചു. ധാരാളം മരങ്ങൾ ഉള്ള സ്ഥലങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണം, അടിപ്പാതയുടെ സ്ഥിതിയും ജലനിരപ്പും വിലയിരുത്തണം, സ്ലാബുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കമുണ്ടായാൽ ഫുട്പാത്തിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്നും, വിദഗ്ധർ പറഞ്ഞു. കനത്ത മഴയുള്ള സമയത്തും ശേഷവും ജനങ്ങൾ പുറത്തിറങ്ങരുതെന്നും വിദഗ്ധർ നിർദേശിച്ചു.
ബെംഗളൂരുവിൽ മഴക്കാലത്ത് ആളുകൾക്ക് വെറുതെയിരിക്കാൻ കഴിയില്ല അവർക്ക് തൊഴിലിടങ്ങളിലും മറ്റാവശ്യങ്ങൾക്കും പുറത്തു പോകേണ്ടി വരും ആയതിനാൽ ഏത് ദുരന്തസാഹചര്യത്തിലും സർക്കാർ ഏജൻസികൾ അടിയന്തരമായി പ്രതികരിക്കണമെന്നും വിദഗ്ധർ പറഞ്ഞു. എന്നിരുന്നാലും, ആളുകൾ വെള്ളപ്പൊക്കമുള്ള സ്‌ട്രെച്ചുകൾ ഒഴിവാക്കണം, പഴയതും വലുതുമായ മരങ്ങൾക്ക് സമീപം നിൽക്കുന്നത് ഒഴിവാക്കുക, പാലങ്ങൾക്ക് കീഴിൽ ഒരിക്കലും അഭയം പ്രാപിക്കരുത്, എന്നും നഗര വിദഗ്ധനായ വി രവിചന്ദർ പറഞ്ഞു. സ്വതന്ത്രമായ ജലപ്രവാഹം ഉറപ്പാക്കുന്നതിന് ബിബിഎംപിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അഴുക്കുചാലുകളിൽ മലിനജലമോ മാലിന്യമോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും നഗരത്തിലെ വെള്ളപ്പൊക്ക സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനുഭവപരിചയമുള്ള ബെംഗളൂരുവിൽ നിന്നുള്ള ഒരു മുൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.