ബെംഗളൂരു: 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന പുതിയ കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി ബില്ലടയ്ക്കാൻ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ബെസ്‌കോം ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുന്നു. എല്ലാ വീടുകളിലും പ്രത്യേകിച്ച് 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന അഞ്ച് ഗ്യാരന്റികൾ നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം മുതൽ വൈദ്യുതി ബിൽ ലഭിച്ച ഉപഭോക്താക്കൾ ബില്ലടക്കണോ വേണ്ടയോ എന്ന് ബെസ്‌കോം ഉദ്യോഗസ്ഥരോട് ചോദിക്കുകയാണ്.
സംസ്ഥാന സർക്കാർ 200 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചെന്ന് പറഞ്ഞ് പലരും ബില്ലടയ്ക്കാൻ വിസമ്മതിക്കുന്നു. ആദ്യത്തെ 200 യൂണിറ്റിന്റെ ബിൽ തുക കുറയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. സാഹചര്യം ഇതായിരിക്കെ, നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകൾ അടയ്ക്കണമെന്നും അല്ലെങ്കിൽ നയപരമായ തീരുമാനപ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർബന്ധിതരാകുമെന്നും ബെസ്‌കോം അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതിൽ സർക്കാരിൽ നിന്ന് വ്യക്തതയില്ലാത്തതിനാൽ ഞങ്ങൾക്ക് ഉത്തരമില്ല. സർക്കാർ ഉത്തരവിന്റെ അഭാവത്തിൽ, ബില്ലടയ്ക്കാൻ വിസമ്മതിക്കുന്നവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും ഒരു ബെസ്‌കോം ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
വിഷയത്തിൽ ഇതുവരെ സർക്കാരിൽ നിന്ന് ബെസ്‌കോമിന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ഉപഭോക്താക്കളോട് പറയാൻ കഴിയ്തത് കൊണ്ടാണ് അവരുടെ ബില്ലുകൾ ക്ലിയർ ചെയ്യാൻ അവരോട് ആവശ്യപ്പെടുന്നത്. പൗരന്മാരുടെ ആശങ്ക മനസ്സിലാക്കാൻ സാദിക്കുന്നുണ്ടെങ്കിലും ബെസ്‌കോം ഉദ്യോഗസ്ഥർ നിസ്സഹായരാണ്,
എന്താണ് തിടുക്കം? ഗ്യാരണ്ടിയിൽ സർക്കാരും ബെസ്‌കോം അധികൃതരും വ്യക്തത വരുത്തട്ടെ. അപ്പോൾ ആളുകൾ അവരുടെ ബില്ലുകൾ അടയ്ക്കും. 200 യൂണിറ്റ് വൈദ്യുതി നൽകുമെന്ന വാഗ്ദാനത്തിൽ തീരുമാനം വൈകിപ്പിക്കുന്നത് പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അന്യായമാണെന്ന് ഉപഭോക്താക്കളുടെ വാദം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.