ബെംഗളൂരു: സ്കൂൾ കുട്ടികൾക്കുള്ള വേനൽ അവധി അവസാനിക്കാനിരിക്കെ, പൈതൃക നഗരമായ മൈസൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ശനിയും ഞായറും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. മൈസൂരിലെ എല്ലാ ഹോട്ടൽ മുറികളിലും വെള്ളിയാഴ്ച രാത്രി മുതൽ 100 ശതമാനം ആളുണ്ടായിരുന്നുവെന്ന് മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മേധാവി സി നാരായണഗൗഡ പറഞ്ഞു. കൂടാതെ 23,557 മുതിർന്നവരും 4,706 കുട്ടികളും 29 വിദേശികളും ഉൾപ്പെടെ 28,292 സന്ദർശകരാണ് ഞായറാഴ്ച മൈസൂരു കൊട്ടാരത്തിൽ എത്തിയത്. 21,040 മുതിർന്നവരും 4,446 കുട്ടികളും 41 വിദേശികളും ഉൾപ്പെടെ 25,527 സന്ദർശകരാണ് ശനിയാഴ്ച എത്തിയതെന്ന് മൈസൂരു പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി എസ് സുബ്രഹ്മണ്യ പറഞ്ഞു.
ചാമരാജ സുവോളജിക്കൽ ഗാർഡനിൽ (മൈസൂരു മൃഗശാല) ഞായറാഴ്ച 21,867 മുതിർന്നവരും 5,144 കുട്ടികളും ഉൾപ്പെടെ 27,011 സന്ദർശകരുണ്ടായിരുന്നു. ശനിയാഴ്ച 20,178 മുതിർന്നവരും 5,133 കുട്ടികളും ഉൾപ്പെടെ 25,311 സന്ദർശകർ എത്തിയതായി മൈസൂരു മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ അജിത് എം കുൽക്കർണി പറഞ്ഞു. ഇതിൽ 50 ശതമാനം വിനോദസഞ്ചാരികളും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണെന്ന് നാരായണഗൗഡ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.