നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടുകളും വിട്ട് നല്കി. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വിജിത് അടക്കമുള്ളവരുടെ മോചനമാണ് എട്ട് മാസത്തിനുശേഷം സാധ്യമായത്. അസംസ്കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എം ടി ഹീറോയിക് ഇദുന്‍ എന്ന കപ്പല്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്. രണ്ടാഴ്ച്ചക്കകം നാട്ടിലെത്തുമെന്ന് സനു ജോസ് കൊച്ചിയിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
2022 ആഗസ്റ്റ് മുതല്‍ ഹീറോയിക് ഇടുന് കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങളെ ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയിരിക്കുകയാണ്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് വിജിത്ത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാര്‍ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയല്‍ ഗിനി പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. വിജിത്തിന് പുറമേ, സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് കപ്പിലിലുണ്ടായിരുന്ന മറ്റ് മലയാളികള്‍. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പല്‍. തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയല്‍ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.