ബെംഗളൂരു: സംസ്ഥാനത്ത് വേനൽമഴയിൽ ഇതുവരെ 52 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴക്കെടുതികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 814 വീടുകൾക്ക് നാശമുണ്ടായി. 22,000 ഹെക്ടർ കൃഷി നശിച്ചു. 331 കന്നുകാലികൾക്ക് ജീവൻ നഷ്ടമായി. മരിച്ചവരുടെ കുടുംബാംഗങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മ
റ്റു നഷ്ടങ്ങൾ നേരിട്ടവർക്ക് അടിയന്തര ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലവർഷക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മുൻകരുതലുകൾ സ്വീകരിക്കാൻ യോഗത്തിൽ ഉദ്യോഗസ്ഥൻമാർക്ക് നിർദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കലക്ടർമാർക്കും സി.ഇ.ഒമാർക്കും നിർദ്ദേശം നൽകി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.