താനൂർ തൂവൽത്തീരം വിനോദയാത്ര ബോട്ട് അപകടം വിളിച്ചു വരുത്തിയതോ!!

മലപ്പുറം: താനൂർ അപക‌ടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയട്ടുണ്ട്.

മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് പറഞ്ഞു. ബോട്ട് മീൻപിടിത്ത ബോട്ടിന് രൂപമാറ്റം വരുത്തിയതാണെന്നും സൂചനയുണ്ട്. അപകടത്തിൽപെട്ട ബോട്ടിന് ഇൻലാൻഡ് നാവിഗേഷൻ, തുറമുഖ വകുപ്പ് എന്നിവയുടെ ലൈസൻസുണ്ട്. എന്നാൽ ഈ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാർഡിൽ വച്ച് രൂപമാറ്റം വരുത്തിയ മീൻപിടിത്ത ബോട്ടാണെന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയവരടക്കമുള്ള മത്സ്യ തൊഴിലാളികൾ നൽകുന്ന സൂചന.

ആലപ്പുഴ പോർട്ട് ചീഫ് സർവെയർ കഴിഞ്ഞമാസം ബോട്ട് സർവെനടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി എന്നും വിവരമുണ്ട്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ്‌തന്നെ ബോട്ട് സർവീസിനിറക്കി. മാത്രമല്ല നിശ്ചിത സമയത്തിന് ശേഷവും സർവീസ് നടത്താൻ ശ്രമിച്ചത് അപകടത്തിനും കാരണമായി എന്നാണ് നിഗമനം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആണ്. പത്ത് പേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരിൽ ഏഴുപേർ ഗുരുതരാവസ്ഥയിലാണ്. എൻ‌.ഡി.ആർ.എഫ്, ഫയർഫോഴ്‌സ് ടീമുകൾ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. അടിയൊഴുക്ക് ശക്തമായത് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിവരം. മുങ്ങൽവിദഗ്ദ്ധരും സ്ഥലത്തുണ്ട്. 21അംഗ എൻ.ഡി‌.ആർ.എഫ് ടീമാണ് സ്ഥലത്തുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us