ബെംഗളൂരു: കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസേർവേഷനായുള്ള പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനം തുടങ്ങി. മെയ് 1 മുതലുള്ള സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് പുതിയ പ്ലാറ്റഫോമിൽ ആരംഭിച്ചിരിക്കുന്നത്.
നിലവിൽ കേരളം ആർ.ടി.സി.യുടെ online.ksrtc.com വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി ആപ്പിലൂടെയുമാണ് സ്വിഫ്റ്റ് ബസുകളുടെ ടിക്കറ്റ് ബുക്കിങ്
സ്വീകരിക്കുന്നത്. ഓഗസ്റ്റ് 31 നുള്ളിൽ കേരള ആർ.ടി.സിയുടെ എല്ലാ സർവീസുകളും പുതിയ പ്ലാറ്റഫോമിലേക്ക് മാറും. ബസുകളുടെ റൂട്ട് ബോർഡിങ് പോയിന്റ്, റിസർവേഷൻ പോളിസികൾ എന്നിവ പ്രധാന പേജിൽ തന്നെ കാണുന്ന തരത്തിലാണ് പുതിയ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഉടനെ ബസുകളുടെ തത്സമയ വിവരം അറിയുന്ന ജി.പി.എസ്. ട്രാക്കിംഗ് ഉൾപ്പെടെ ഇതിൽ ലഭ്യമാണ്.
മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ നിന്നും 27 പ്രതിദിന സർവീസുകളാണ് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നടത്തുന്നത്.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് വെബ്സൈറ്റ് : onlineksrtcswift.com
മൊബൈൽ ആപ്പ് (playstore) : ENTE KSRTC NEO OPRS