ഭർത്താവ് ചോക്ലേറ്റ് വാങ്ങി നൽകിയില്ല; 25 കാരിയായ യുവതി തൂങ്ങിമരിച്ചു

ബെംഗളൂരു: ഭർത്താവ് ചോക്ലേറ്റ് വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ ഹെന്നൂർ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിൽ 25 കാരിയായ യുവതി തൂങ്ങിമരിച്ചു. സഹകരണനഗറിലെ സലൂണിൽ ജോലി ചെയ്യുന്ന ഗൗതമിന്റെ ഭാര്യ നന്ദിനി ആണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്ന മരണകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോളേജിൽ നിന്ന് പരസ്പരം അറിയാവുന്ന ദമ്പതികൾ വിവാഹിതരായ രണ്ട് കുട്ടികളുണ്ട്.

സംഭവ ദിവസം ഗൗതം ജോലിക്ക് പോകുമ്പോൾ നന്ദിനി തടയുകയും ഇരുവരും തമ്മിൽ തർക്കമുണ്ടായി തുടർന്ന് നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാൻ ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു. ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞാണ് ഇയാൾ പോയതെന്നും എന്നാൽ നന്ദിനി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കോളുകൾക്ക് ഗൗതം മറുപടി നൽകിയില്ലെന്നും പോലീസ് പറഞ്ഞു.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

രാത്രി 11.45 ഓടെ നന്ദിനി അയാൾക്ക് ‘അവൾ പോകുന്നു’ എന്ന വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചു. നേരത്തെ വീട്ടിൽ വന്ന് കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ നന്ദിനി ഗൗതമിനോട് ആവശ്യപ്പെട്ടിരുന്നു കൂടാതെ ‘അവരെ നന്നായി പരിപാലിക്കണം’ എന്നും ആവശ്യപ്പെട്ടു.

  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും

പരിഭ്രാന്തനായ ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും കോളുകൾ എടുത്തില്ല. തുടർന്ന് വീട്ടിലേക്ക് ഓടിയെത്തിയ ഗൗദം നന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നടന്ന സംഭവങ്ങൾ ഗൗതം പോലീസിനോട് പറഞ്ഞു. നന്ദിനിയുടെ കുടുംബം ഗൗതമിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല.ഹെന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക
[masterslider id="10"]

Related posts

Click Here to Follow Us