എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 9 മുതൽ, റിസൾട്ട്‌ മെയ് രണ്ടാം വാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍ 29 വരെ നടക്കും. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്. ഏപ്രില്‍ 3 മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.

Read More

കെആർപുരം–വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനുകളിലേയ്ക്ക് ഇനി സൈക്കിളിൽ എത്തി മെട്രോയിൽ കയറാം

ബെംഗളൂരു: കെആർപുരം–വൈറ്റ്ഫീൽഡ് മെട്രോ പാതയിൽ പുതുതായി തുറക്കുന്ന സ്റ്റേഷനുകളോട് ചേർന്ന് സൈക്കിൾ ട്രാക്കുകളുടെ നിർമാണം ആരംഭിച്ചു.നഗരഗതാഗത ഡയറക്ടറേറ്റും (ഡൽറ്റ്) സസ്റ്റെയ്നബിൾ അർബൻ മൊബിലിറ്റി അക്കോർഡുമായി സഹകരിച്ചാണ് സൈക്കിൾ ട്രാക്ക് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൂഡി ജംക്‌ഷൻ മുതൽ സീതാരാമപാളയ മെട്രോ സ്റ്റേഷൻ വരെ 1.5 കിലോമീറ്റർ ട്രാക്കുകളുടെ നിർമാണം പൂർത്തിയായി. പുനഃസംസ്ക്കരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാണ് റോഡിനെയും ട്രാക്കിനെയും വേർതിരിക്കാനുള്ള തൂണുകൾ സ്ഥാപിച്ചത്. രാത്രിയിൽ വേർതിരിച്ച് കാണാൻ റിഫ്ലക്ടർ സ്റ്റിക്കറുകളും പതിച്ചു. 

Read More

ബിജെപി നേതാവ് കെസി നാരായണ ഗൗഡ കോൺഗ്രസിലേക്ക് 

ബെംഗളൂരു: ബി.ജെ.പി. നേതാവ് കെ.സി. നാരായണഗൗഡ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം പരിഗണിച്ചുവരുകയാണെന്നും നാരായണഗൗഡ പറഞ്ഞു. മണ്ഡ്യ ജില്ലയില്‍ ബി.ജെ.പി.ക്കുള്ള ഏക എം.എല്‍.എ.യാണ് നാരായണഗൗഡ. നിയമസഭാതിരഞ്ഞെടുപ്പില്‍ മണ്ഡ്യ പിടിക്കാന്‍ ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കുകയാണ്. നാരായണഗൗഡ പാര്‍ട്ടിവിടുന്നത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

Read More

ബംഗാർപെട്ടിൽ സ്റ്റോപ്പുമായി കൊച്ചുവേളി – യശ്വന്ത്പുര എസി എക്സ്പ്രസ്

train

ബെംഗളൂരു∙ കൊച്ചുവേളി–യശ്വന്ത്പുര എസി പ്രതിവാര എക്സ്പ്രസിന് (22678) ബംഗാർപെട്ടിൽ സ്റ്റോപ്പ് അനുവദിച്ചു. ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബർ ഒന്നുവരെ 6 മാസത്തേക്കാണ് സ്റ്റോപ്പ്. വെള്ളിയാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെളുപ്പിന് 2.29നു ബംഗാർപെട്ടിൽ നിർത്തും. എന്നാൽ വ്യാഴാഴ്ചകളിൽ പുറപ്പെടുന്ന യശ്വന്ത്പുര–കൊച്ചുവേളി എസി എക്സ്പ്രസിന് (22677) ബംഗാർപെട്ടിൽ സ്റ്റോപ്പില്ല. കെആർ പുരം കഴിഞ്ഞാൽ സേലം ജംക്‌ഷനിലാണ് സ്റ്റോപ്പ് ഉണ്ടാവുക.   

Read More

ബ്യൂട്ടിപാര്‍ലറില്‍ പോയ നവവധുവിന്റെ മുഖം പൊള്ളി വികൃതമായി: വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

ബെംഗളൂരു: വിവാഹദിനത്തില്‍  സുന്ദരിയാവാന്‍ ബ്യൂട്ടിഷ്യന്റെ സഹായം തേടാത്ത പെണ്‍കുട്ടികള്‍ ചുരുക്കമാണ് , അതേ കാര്യം കൊണ്ട് വിവാഹം മുടങ്ങിയതയാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. വിവാഹദിനത്തിൽ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാര്‍ത്ത. ഇത് കണ്ടതോടെയാണ് വരന്‍ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. പുതിയ ഏതോ മേക്ക്‌അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബ്യൂട്ടിപാര്‍ലറിലെത്തിയ…

Read More

അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി മുതല്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കും

അയോധ്യയിലെ രാമക്ഷേത്രം ജനുവരി മുതല്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. താഴത്തെ നിലയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ചമ്പത് റായ് അറിയിച്ചു. മൂന്ന് നിലകളിലായാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറോടെ താഴത്തെ നില പൂര്‍ത്തിയാകും. അടുത്തവര്‍ഷം ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. 2024 അവസാനത്തോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂര്‍വ്വ…

Read More

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; പ്രായപൂർത്തിയാകാത്ത 6 പേർ ഉൾപ്പെടെ 13 പേർക്ക് പരിക്ക്

ബെംഗളൂരു: രാജാജിനഗറിലെ ഒരു വീട്ടിൽ എൽപിജി സിലിണ്ടർ ചോർന്നതിനെ തുടർന്ന് ഉണ്ടായ തീപിടിത്തത്തിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേർ പ്രായപൂർത്തിയാകാത്തവർ ആണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ 60 വയസ്സുള്ള സ്ത്രീ ഗുരുതരാവസ്ഥയിലാണ്. എല്ലാവരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. മാരിയപ്പനപാളിയിലെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വീട്ടിലെ സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇറച്ചിക്കട ഉടമയായ അജ്മൽ (46), ഭാര്യ നസിമ (42) എന്നിവർക്കും നാലു കുട്ടികൾക്കുമൊപ്പമാണ് വീട്ടിൽ കഴിയുന്നത്. വീട്ടുകാരും ബന്ധുക്കളും വ്യാഴാഴ്ച രാത്രി…

Read More

വിഷു – ഈസ്റ്റർ അവധി: കേരള, കർണാടക ആർ.ടി.സി ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും.

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് മുന്നോടിയായുള്ള കേരളം, കർണാടക ആർ.ടി.സി ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും. ഏപ്രിൽ 4 മുതലുള്ള റിസേർവഷനാണ് തുടങ്ങുന്നത്. 5,6 തീയതികളിലാണ് കൂടുതൽ തിരക്ക്. 15 ന് വിഷു കൂടി വരുന്നതോടെ ഏപ്രിൽ രണ്ടാം വാരത്തോടെ തിരക്കേറും. 30 ദിവസം മുൻപാണ് കേരള, കർണാടക, ആർ.ടി.സികളിൽ ബുക്കിങ് തുടങ്ങുന്നത്. പതിവ് ബസുകൾ പതിവ് ബസുകളിലെ ബുക്കിങ് പൂർത്തിയാകുന്നതോടെ സ്പെഷ്യൽ ബസുകൾ ഏർപ്പാടക്കും. കഴിഞ്ഞ വർഷം വിഷുവിന് മുന്നോടിയായാണ് കേരള ആർ ടി. സി സ്വിഫ്റ്റ് ബസുകൾ ബെംഗളൂരു റൂട്ടിൽ സർവീസ്…

Read More

ഭക്ഷണം വിളമ്പുന്നത് നിർത്താൻ ഒരുങ്ങി ഇന്ദിരാ കാന്റീൻ 

നഗരത്തിൽ ഇന്ദിരാ കാന്റീനുകൾ പ്രവർത്തിപ്പിക്കാൻ 50 കോടി രൂപ മാത്രമാണ് ബിബിഎംപി അനുവദിച്ചത്. കാലങ്ങളായി ഈ കാന്റീനുകളുടെ പ്രവർത്തനങ്ങൾ മോശമാണെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. കോവിഡിന് ശേഷം, ഈ കാന്റീനുകളിലെ തിരക്കും ഗണ്യമായി കുറഞ്ഞു. തിരക്ക് കുറഞ്ഞതിനാൽ 35 ഓളം ഇന്ദിരാ കാന്റീനുകളിലെ അത്താഴ വിതരണം ഉടൻ നിർത്തിയേക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 30 മുതൽ 35 വരെ കാന്റീനുകളിൽ അത്താഴത്തിനുള്ള തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പല കാന്റീനുകളിലും 50 പ്ലേറ്റുകൾ പോലും വിൽക്കുന്നില്ലെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നുവെന്ന് ഗിരിനാഥ് പറഞ്ഞു. ഇതുകൊണ്ടുതന്നെ…

Read More

നഗരത്തിലെ മോദിയുടെ റോഡ്‌ഷോ; ബാരിക്കേഡ് നിര്‍മിക്കാന്‍ ചെലവാക്കിയത് 52 ലക്ഷം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപ.കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബാളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട്…

Read More
Click Here to Follow Us