തിരുവനന്തപുരം: അനന്തപുരിയിൽ പൊങ്കാല അർപ്പിക്കാൻ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ പത്തരക്കാണ് അടുപ്പ് വെട്ട്. രണ്ടരക്ക് നിവേദ്യം സമർപ്പിക്കും. കനത്ത പൊലീസ് കാവലിലാണ് പൊങ്കാല മഹോത്സവം
രാവിലെ 10-ന് പുണ്യാഹത്തിനു ശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗമാണ് ഇന്ന് പാടുന്നത്. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.
പാട്ടുതീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാരയടുപ്പിലും തീ പകരും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും. ഇതിനു പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളിൽ അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് 2.30 ന് ഉച്ചപ്പൂജയ്ക്കു ശേഷമാണ് നിവേദ്യ സമർപ്പണം.
നാലായിരം പൊലീസ് സേനയുടെ സുരക്ഷാവലയത്തിലാണ് പൊങ്കാല മഹോത്സവം നടക്കുക. കനത്ത ഗതാഗത നിയന്ത്രണവും ഏർപ്പാടാക്കിയിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.