ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാനത്ത് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന 2023-ലെ ഇന്ത്യ എനർജി വീക്ക് (ഐഇഡബ്ല്യു) ഉദ്ഘാടനം ചെയ്യും, എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കും,രാവിലെ 11.30-നാണ് ചടങ്ങ്. 30,000 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
ഊർജമേഖലയിലെ ഇന്ത്യയുടെ സാധ്യതകളും വെല്ലുവിളികളും അനാവരണം ചെയ്യുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നത്.
തുടർന്ന് തുമകൂരുവിലെത്തുന്ന പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.)ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കും.
കൂടാതെ ഫെബ്രുവരി 6 തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടക സന്ദർശന വേളയിൽ വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.