ബെംഗളൂരു: കേരള ആർ.ടി.സി സ്വിഫ്റ്റിന്റെ തിരുവനന്തപുരം (പാലക്കാട്, എറണാകുളം വഴി) ഗജരാജ എ.സി മുല്റ്റി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ.
കഴിഞ്ഞ ദിവസം കൃഷ്ണഗിരിക്ക് സമീപം കല്ലേറിൽ ബെംഗളുരുവിലേക്ക് വരികയായിരുന്ന ബസിന്റെ ചില്ലുകൾ തകർന്നിരുന്നു. ഈ ബസിന്റെ സർവീസ് റദ്ധാക്കിയതോടെയാണ് സ്ലീപ്പർ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയത്.
പകരം എ.സി സെമിസ്ലീപേർ സർവീസ് ഏർപ്പെടുത്തുമെന്ന് കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. വൈകിട്ട് 5 ന് ബംഗളുരുവിൽ നിന്നും പുറപ്പെടുന്ന ബസ് സ്ലീപ്പർ ബസ് സേലം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7 .55 ന് തിരുവനന്തപുരത്തെത്തുന്നത്.
ബംഗളുരുവിൽ നിന്നും തിരുനെൽവേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം എ.സി സ്ലീപ്പർ ബസ് പതിവ് പോലെ സർവീസ് നടത്തുംകഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്വിഫ്റ്റിന്റെ 8 വോൾവോ സ്ലീപ്പർ ബസുകൾ ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.