ബെംഗളൂരു: നഗരത്തിലെ പ്രധാന നിരത്തുകളിലും മറ്റും കന്നുകാലികളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നത് അപകടമുണ്ടാക്കുന്നുവെന്ന പരാതിയുമായി നഗരവാസികൾ രംഗത്ത്. കഴിഞ്ഞ ദിവസം കസേവനഹള്ളിയിൽ തിരക്കേറിയ റോഡിലൂടെ ഏറുമാക്കൂട്ടം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു ഏറുമാക്കൂട്ടം ഇറങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗത തടസമുണ്ടായത്. വൈറ്റ് ഫീൽഡ്, ബെലന്തൂർ എന്നിവിടങ്ങളിലും ഇതെ അവസ്ഥയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രയ് ഇവയെ ഇടിച്ചുള്ള അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണെന്നും പരാതികൾ ഉയരുന്നുണ്ട്.
Read MoreMonth: January 2023
സർക്കാരിനെതിരേ നിശ്ശബ്ദപ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്
ബെംഗളൂരു : ബി ജെ പി സർക്കാരിന്റെ അഴിമതിയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ആരോപിച്ച് സർക്കാരിനെതിരേ ബെംഗളൂരുവിലെ 300 കേന്ദ്രങ്ങളിൽ കോൺഗ്രസിന്റെ നിശ്ശബ്ദ പ്രതിഷേധം. ‘അഴിമതി തുടച്ചുനീക്കു , ബെംഗളൂരുവിനെ രക്ഷിക്കുക’ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പ്രവർത്തകരാണ് നിശബ്ദ പ്രതിഷേധത്തിൽ അണിചേർന്നത്. ട്രിനിറ്റി സർക്കിളിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ, മാലിന്യം നീക്കംചെയ്യുന്നതിയുള്ള അലംഭാവം, പൊട്ടിപ്പൊളിഞ്ഞ നടപ്പാതകൾ, മേൽപ്പാതകളുടെയും നടപ്പാതകളുടെയും നിർമാണത്തിലെ…
Read Moreബസ് ട്രാക്കിങ്ങിന് ബിഎംടിസിയുടെ നിംബസ് ആപ്പ്; റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനം ആരംഭിക്കും
ബെംഗളൂരു: ഏറെ കാലതാമസത്തിന് ശേഷം ബിഎംടിസിയുടെ ആപ്പ് നിംബസ് ഈ റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കും. ബിഎംടിസി ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനും യാത്രാ തടസ്സരഹിതമാക്കുന്നതിനുള്ള മറ്റ് ഓപ്ഷനുകൾക്കൊപ്പം യാത്രാനിരക്കുകൾ, റൂട്ടുകൾ, ഷെഡ്യൂളുകൾ എന്നിവ നേടാനും ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഡിസംബർ 23-ന് ആപ്പ് പുറത്തിറക്കാനിരുന്ന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചില സാങ്കേതിക തകരാറുകൾ പരിഹരിച്ച് അതിന്റെ കൃത്യത മെച്ചപ്പെടുത്തേണ്ടതിനാൽ പദ്ധതി മാറ്റിവെക്കുകയായിരുന്നു. സോഫ്റ്റ് ലോഞ്ചിൽ ആപ്പ് പരിശോധിക്കാൻ ആക്‌സസ് നൽകിയ ഉപയോക്താക്കൾ നൽകിയ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി ആപ്പ് മികച്ച രീതിയിൽ ട്യൂൺ ചെയ്യുകയാണെന്ന് ബിഎംടിസി…
Read Moreപുഷ്പമേളയ്ക്ക് പിന്നാലെ ലാൽബാഗിൽ കുന്നുകൂടി പ്ലാസ്റ്റിക് മാലിന്യം
ബെംഗളൂരു: നിരോധനം ഏർപെടുത്തിയിട്ടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ ഫലം കാണാതെ നഗരം. ലാൽബാഗിൽ പുഷ്പമേളയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന. റിപ്പബ്ലിക്ക് ദിന പുഷ്പമേള കാണാൻ അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പ്രതിദിനം നൂറുകണക്കിന് പേരാണ് എത്തുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപെടുത്തിയിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കുന്നുകൂടി മാലിന്യം ഏറെയും നിരോധിത ഉൽപന്നങ്ങളാണ്. പുഷ്പമേള കാണാൻ എത്തുന്നവർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് പരമാവധി ഒഴുവാക്കണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.
Read Moreആർടിസി ജീവനക്കാരുടെ പ്രതിഷേധം ഇന്ന്; ബസ് സർവീസുകൾ തടസ്സപ്പെടില്ല
ബെംഗളൂരു: കർണാടകയിലെ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ (ആർടിസി) 5,000 ത്തോളം ജീവനക്കാർ ഉയർന്ന വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് ഇന്ന് ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം നടത്തും. രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലും ഹുബ്ബള്ളിയിലെ എൻഡബ്ല്യുകെആർടിസി സെൻട്രൽ ഓഫീസിനും കലബുറഗിയിലെ കെകെആർടിസി സെൻട്രൽ ഓഫീസിനു മുന്നിലും സംസ്ഥാനത്തെ മറ്റിടങ്ങളിലെ 32 ഡിവിഷൻ ഓഫീസുകൾക്ക് മുന്നിലുമാണ് പ്രതിഷേധം. എന്നാൽ ഇത് പണിമുടക്കല്ലാത്തതിനാൽ ബസ് സർവീസുകളെ ബാധിക്കില്ലെന്ന് ആറ് ജീവനക്കാരുടെ യൂണിയനുകൾ ഉൾപ്പെടുന്ന കർണാടക സ്റ്റേറ്റ് റോഡ്…
Read Moreബിജെപിയുടെ പ്രകടനപത്രികയിൽ നിർവഹിച്ച വാഗ്ദാനങ്ങൾ; പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ മുൻ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി പരാമർശിച്ച “നിർവഹിച്ച വാഗ്ദാനങ്ങളിൽ” കോൺഗ്രസുമായി പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. മംഗളൂരുവിൽ ജില്ലാ കോൺഗ്രസ് സംഘടിപ്പിച്ച പ്രജാധ്വനി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നുണകളുടെ കെട്ടാണ്. അവരുടെ 600 വാഗ്ദാനങ്ങളിൽ ഏതാണ്ട് 550 എണ്ണം പോലും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. മുൻ കോൺഗ്രസ് സർക്കാർ 165 വാഗ്ദാനങ്ങളിൽ 158 ഉം നിറവേറ്റിഎന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരിലും ഏറ്റവും വലിയ നുണയനാണ് പ്രധാനമന്ത്രി…
Read Moreറിപ്പബ്ലിക് ദിന അവധി, സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ചു
ബെംഗളൂരു: റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച യാത്ര തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്ക് സ്പെഷല്‍ സര്‍വിസ് പ്രഖ്യാപിച്ചു. ജനുവരി 25 മുതല്‍ 29 വരെ 15 സര്‍വിസാണ് നിലവില്‍ പ്രഖ്യാപിച്ചത്. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും എറണാകുളത്തേക്ക് നാലും കോട്ടയത്തേക്ക് ഒന്നും പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സര്‍വിസാണ് പ്രഖ്യാപിച്ചത്. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു സര്‍വിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈസൂരു-എറണാകുളം സര്‍വിസ് രാത്രി 9.34ന് പുറപ്പെടും. ബംഗളൂരു- കണ്ണൂര്‍ (രാത്രി 9.32, 9.50), ബംഗളൂരു – എറണാകുളം (രാത്രി…
Read Moreമദ്യപിച്ച് ബോധമില്ലാതെ ബിരിയാണി ഓർഡർ ചെയ്തത് ബെംഗളൂരുവിലേക്ക്
ബെംഗളൂരു : മദ്യപിച്ച് ബോധമില്ലാതെ മുംബൈയില്‍ നിന്ന് പെണ്‍കുട്ടി ബെംഗളൂരുവിലെ പ്രശസ്തമായ മേഘന ഫുഡ്‌സില്‍ ഓര്‍ഡര്‍ ചെയ്തത് 2,500 രൂപയുടെ ബിരിയാണി. പെണ്‍കുട്ടി തന്റെ അനുഭവം ട്വിറ്ററില്‍ പങ്കിട്ടതോടെ നെറ്റിസന്‍സും രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. പോസ്റ്റില്‍ കമന്റുമായ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയും പങ്കുചേര്‍ന്നതോടെ രസകരമായ അനുഭവമായി മാറി. ഞാന്‍ മദ്യപിച്ച് ബംഗളൂരുവില്‍ നിന്ന് 2500 രൂപ വിലയുള്ള ബിരിയാണി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ’, ഓര്‍ഡറിന്റെ സ്ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് സുബി എന്ന പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു. ‘സുബി, ഓര്‍ഡര്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷകരമായ…
Read Moreവികസന പ്രവർത്തനങ്ങൾക്കായി മംഗളൂരു വിമാനത്താവളം അടക്കുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് കൂടും
ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മംഗളൂരു ബജ്‌പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതല്‍ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരക്ക് ഏറിയേക്കും. കാസര്‍കോട് ജില്ലക്കാരിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളമാകാന്‍ സാധ്യതയുള്ളതാണ് തിരക്ക് കൂടാന്‍ കാരണമാകുന്നത്. കണ്ണൂരിലേയ്ക്ക് ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായാണ് വിവരം. അതേസമയം, കോഴിക്കോട് വിമാനത്താവളം റണ്‍വേ റീകാര്‍പെറ്റിങ് നടക്കുന്നതിനാല്‍ ഇവിടെയും രാവിലെ 10 മുതല്‍ വൈകിട്ട്…
Read Moreവേതന വർദ്ധനവ്, ആർടിസി ജീവനക്കാരുടെ പ്രതിഷേധം നാളെ
ബെംഗളൂരു: വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടക ആർ ടി സി ജീവനക്കാർ നാളെ സമരം നടത്തും. കഴിഞ്ഞ 6 വർഷമായി വേതനം വർധിപ്പിക്കാതെ മാനേജ്മെന്റ് വഞ്ചിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ആനന്ദ് സുബറാവു ആരോപിച്ചു. ബസ് സർവീസുകളെ ബാധിക്കാതെയാണ് വിവിധ ഡിപ്പോകളിൽ പ്രതിഷേധം നടത്തുക.
Read More