ബെംഗളൂരു: കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ. കെ.എസ്. ഭഗവാൻ ശ്രീരാമനെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ.
മണ്ഡ്യയിലെ കെ.ആർ. പേട്ടിൽ പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവേ രാമൻ ആദർശവാനല്ലെന്നും 11,000 വർഷം ഭരിച്ചിരുന്നില്ലെന്നുമായിരുന്നു ഭഗവാന്റെ പരാമർശം.
രാമരാജ്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണ്. വാല്മീകിരാമായണത്തിലെ ഉത്തരകാണ്ഡം വായിച്ചാൽ രാമൻ ആദർശവാനല്ലെന്ന് വ്യക്തമാകും. അദ്ദേഹം 11,000 വർഷം ഭരിച്ചിട്ടില്ല. 11 വർഷംമാത്രമേയുള്ളൂ എന്നും ഭഗവാൻ പറഞ്ഞു. കൂടാതെ ഭാര്യയായ സീതയെ വനത്തിലയച്ച രാമൻ അവരെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അതിനാൽ അദ്ദേഹം എങ്ങനെ ആദർശവാനാകും എന്നും ഭഗവാൻ ചോദിച്ചു.
2018-ലും ഭഗവാൻ ‘രാമ മന്ദിര യാക്കെ ബേട’ എന്ന പുസ്തകത്തിലും ശ്രീരാമനെ വിമർശിച്ചിരുന്നു. അന്ന് ഹിന്ദുസംഘടനകൾ പ്രതിഷേധിക്കുകയും ഭഗവാന്റെ വീടിനുമുന്നിൽ പൂജനടത്താൻ ശ്രമിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.