ബെംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നവംബർ 26ന് രാവിലെ 11.56ന് ശ്രീഹരിക്കോട്ട ആസ്ഥാനമായുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി)-സി54 വിക്ഷേപിക്കും. ഓഷ്യൻസാറ്റ്-3, എട്ട് നാനോ ഉപഗ്രഹങ്ങൾ അടങ്ങുന്ന ഒമ്പത് പേലോഡുകൾ റോക്കറ്റിൽ ഉണ്ടാകും. ഫെബ്രുവരിയിലും ജൂണിലും യഥാക്രമം സി 52, സി 53 എന്നിവയുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഇത് പിഎസ്എൽവിയുടെ 56-ാമത്തെ ദൗത്യവും 2022 ലെ മൂന്നാമത്തെ വിക്ഷേപണവുമാകും ഇത്.
പിഎസ്എൽവിയിലെ നാനോ ഉപഗ്രഹങ്ങളിൽ ഏഴെണ്ണം വിവിധ എയ്‌റോസ്‌പേസ് കമ്പനികളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നുമുള്ളതാണ്. അവയിൽ നാലെണ്ണം സിയാറ്റിൽ ആസ്ഥാനമായുള്ള സ്‌പേസ്‌ഫ്ലൈറ്റ് യുഎസ്എയുടെതും ഒന്ന് സ്വിസ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനിയായ ആസ്ട്രോകാസ്റ്റിന്റെതും രണ്ടെണ്ണം ഹൈദരാബാദ് ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് കമ്പനിയായ ധ്രുവ സ്‌പേസിന്റേതുമാണ്. ഇതിന് പുറമെ ഭൂട്ടാൻ സാറ്റ് എന്ന ഭൂട്ടാൻ ഉപഗ്രഹവും റോക്കറ്റിൽ വഹിക്കും.
ഓഷ്യൻസാറ്റ് സീരീസിന്റെ ഭാഗമായി വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിൽ നാലാമത്തേതാണ് ഓഷൻസാറ്റ്-3. സമുദ്രശാസ്ത്രപരവും അന്തരീക്ഷവുമായുള്ള വിവരങ്ങളുടെ ശേഖരണം നടത്തുന്നതിന് ഉപഗ്രഹം സഹായിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.