ഉയർന്ന ഓട്ടോ നിരക്കിനെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിൽ പുതിയ ആപ്പിന്റെ ജനപ്രീതി കുതിച്ചുയരുന്നു

ബെംഗളൂരു: ഓലയും ഊബറും പോലുള്ള ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓട്ടോറിക്ഷ അഗ്രഗേറ്ററുകൾ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നഗരത്തിലെ യാത്രക്കാരെ പുതിയ പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകൾ

നമ്മ യാത്രി എന്ന പുതിയ ആപ്പ്, ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ ഡൗൺലോഡുകളിൽ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ 1,000-ൽ താഴെ മുതൽ തുടങ്ങി 10,000 വരെയാണ് ആപ്പുകൾ ഡൌൺലോഡ് ചെയ്യപ്പെട്ടത്. ആപ്പ് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ് ഉള്ളത്.

ഓപ്പൺ പ്രോട്ടോക്കോൾ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനി (ബെക്ക്ൻ) നിർമ്മിച്ചത് ആണ് ഈ ആപ്പ്, കുത്തകകളെ തടസ്സപ്പെടുത്താനും റൈഡ്-ഹെയ്ലിംഗിനെ ജനാധിപത്യവൽക്കരിക്കാനും ഈ ആപ്പ് ശ്രമിക്കുന്നു. സർക്കാർ വിജ്ഞാപനം ചെയ്യുന്ന നിരക്കുകൾക്കനുസരിച്ചാണിത് വില നിശ്ചയിക്കുന്നത്.

ഡ്രൈവർമാർക്ക് ‘ഡെഡ് മൈലേജിന്’ അല്ലെങ്കിൽ യാത്രക്കാരന്റെ അടുത്തെത്താൻ അവർ ഓടിക്കുന്ന ദൂരം കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിന് ബുക്കിംഗിൽ 10 രൂപയോ 20 രൂപയോ 30 രൂപയോ അധികമായി അഭ്യർത്ഥിക്കാം, അമിത നിരക്ക് ഈടാക്കിയതിന് ഒല, ഊബർ, റാപ്പിഡോ എന്നിവയ്‌ക്കെതിരെ ഗതാഗത വകുപ്പ് നടപടി ആരംഭിച്ചതോടെ വിഷയം ഹൈക്കോടതിയിലെത്തിയിരുന്നു.

കൊച്ചിയിലെ ‘യാത്രി’ ആപ്പിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്റെ (എആർഡിയു) അഭ്യർത്ഥന മാനിച്ചാണ് നമ്മ യാത്ര നിർമ്മിച്ചത്. ബുക്കിംഗ് സുഗമമാക്കുന്ന കമ്പനിക്ക് യാത്രക്കാരോ ഡ്രൈവർമാരോ ഒരു കമ്മീഷനും നൽകാത്തതിനാൽ നമ്മ യാത്രയിലെ റൈഡുകൾ വിലകുറഞ്ഞതാണെന്ന് എആർഡിയു ജനറൽ സെക്രട്ടറി രുദ്രമൂർത്തി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us