പ്രായം തെളിയിച്ചിട്ടേ ഇനി ഇൻസ്റ്റഗ്രാം ഉപയോഗിക്കാവൂ; ഏജ് വെരിഫിക്കേഷൻ ഇന്ത്യയിലും

ഡൽഹി: സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കണമെങ്കിൽ ഇനി മുതൽ പ്രായം തെളിയിക്കണം. പ്ലാറ്റ്‌ഫോമിന്റെ പുതിയ ഏജ് വെരിഫിക്കേഷൻ സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു.

18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകൾ ഏജ് വേരിഫിക്കേഷനിലൂടെ തങ്ങളുടെ പ്രായം തെളിയിക്കേണ്ടി വരും. നിലവിൽ 18 വയസിന് മുകളിൽ പ്രായമുണ്ടെന്ന് തെളിയിച്ചവരുടെ അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല. ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയാണ് പ്ലാറ്റ്‌ഫോം ഇത്തരമൊരു ടൂൾ കൊണ്ടുവന്നിരിക്കുന്നത്.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

ഈ വർഷം ആദ്യം അമേരിക്കയിലെ കൗമാരക്കാരുടെ ഇടയിലാണ് ഇൻസ്റ്റഗ്രാം ഏജ് വേരിഫിക്കേഷൻ ടൂൾ പരീക്ഷിച്ചത്. ഇത് വിജയം കണ്ടതിന് പിന്നാലെയാണ് ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts