ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് 38-ാം ദിവസത്തിലേക്ക്. യാത്രയിൽ ഇതാദ്യമായി കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും.
പതിനായിരങ്ങളാണ് ബെള്ളാരിയിലേക്കു എത്തിയത്. ഇന്നുച്ചയ്ക്ക് 1.30 മുതൽ മൂന്നു വരെയാണ് പൊതു സമ്മേളനം. കർണാടക നേതാക്കൾക്കു പുറമേ മുതിർന്ന ദേശീയ നേതാക്കളെയും റാലിയുടെ ഭാഗമായി . ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് മഹാറാലി.
ഇന്ന് രാവിലെ 6.30ന് ഹലകുന്തി മഠത്തിൽ നിന്നാണ് കാൽനട ജാഥ തുടങ്ങിയത്. 9.30ന് ബെള്ളാരി കോടതിക്ക് എതിർവശത്തുള്ള കമ്മീഷണൽ സമാപിക്കും. ഇന്നു പൊതുജനങ്ങളുമായി രാഹുൽ ഗാന്ധിക്കു സംവാദമില്ല. പകരം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. രാത്രി ബെള്ളാരി ജില്ലയിലെ സംഘനകല്ല ഗ്രാമത്തിലാണ് സമാപന പരിപാടികൾ. രാത്രി പദയാത്രികർ അവിടെ വിശ്രമിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.