ബെംഗളൂരു: രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഴിമതി പരിധിക്കപ്പുറമാണ്, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ലന്നും അദ്ദേഹം പറഞ്ഞു.
40 ശതമാനം കമ്മീഷൻ സർക്കാർ എന്ന ടാഗ് സർക്കാർ നേടിയിട്ടുണ്ട്. കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യവസായികൾ എന്നിവരെയും വെറുതെ വിടുന്നില്ല. അഴിമതിയെക്കുറിച്ച് ഒരു കരാറുകാരൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും പ്രതീക്ഷയില്ലന്നും പാണ്ഡവപുര ബസ് സ്റ്റാൻഡിന് സമീപം നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെയാണ് യാത്രയുടെ പ്രധാന ലക്ഷ്യം, കന്യാകുമാരി മുതൽ കാശ്മീർ വരെ മാർച്ച് തുടരും. പദയാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ചാമുണ്ഡേശ്വരി ദേവിയെ ദർശിക്കാൻ മൈസൂരിലേക്ക് മടങ്ങിയ രാഹുൽ മാണ്ഡ്യയിലെ പരിപാടിയിൽ നേരിയ മാറ്റം വരുത്തി.
തൽഫലമായി, രാവിലെ 11 മണിക്ക് ശ്രീരംഗപട്ടണത്തിലെ പരിവർത്തന സ്കൂളിലെ കുട്ടികളുമായും യുവ കർഷകരുമായും ആസൂത്രണം ചെയ്ത ആശയവിനിമയം റദ്ദാക്കേണ്ടിയുംവന്നു. പിന്നീട് ശ്രീരംഗപട്ടണം ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അദ്ദേഹം പദയാത്ര പുനരാരംഭിച്ചു. കാൽനടയാത്രക്കാരിൽ ഭൂരിഭാഗവും യുവാക്കളായതിനാൽ രണ്ട് മണിക്കൂർ കൊണ്ട് 13 കിലോമീറ്റർ രാഹുൽ പിന്നിട്ടു.
ആയുധപൂജയ്ക്കും വിജയദശമിക്കുമായി യാത്രയ്ക്ക് രണ്ട് ദിവസത്തെ ഇടവേളയുണ്ടാകും. ഒക്ടോബർ ആറിന് മാർച്ച് പുനരാരംഭിക്കും. എച്ച്ഡി കോട്ടെ താലൂക്കിലെ റിസോർട്ടിലാണ് രാഹുലും സോണിയയും താമസിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.