ബെംഗളൂരു : വനം, ഫുഡ്, സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി (61) അന്തരിച്ചു.
ഹൃദയസ്തംഭനം ആണ് മരണ കാരണം.
ഡോളര്‍ കോളനിയിലെ വസതിയിലെ ശുചി മുറിയില്‍ കുഴഞ്ഞ് വീഴണ മന്ത്രിയെ ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബെളഗാവിയിലെ ഹുക്കേരി നിയമസഭാ മണ്ഡലത്തെ 8 പ്രാവശ്യമായി പ്രതിനിധീകരിക്കുന്നത് ഉമേഷ് കട്ടിയാണ്.1985ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി, ജെഡിയു, ജെഡിഎസ് എന്നീ പാര്‍ട്ടികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയുടെ മരണത്തില്‍ അനുശോചിച്ചു. ഉമേഷിന്റെ മരണം ബിജെപിക്കും ബെലഗാവി ജില്ലയ്ക്കും വലിയ നഷ്ടമാണെന്ന് കര്‍ണാടക റവന്യൂ വകുപ്പ് മന്ത്രി ആര് അശോക പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಅರಣ್ಯ ಸಚಿವ, ನನ್ನ ಆಪ್ತ ಸಹೋದ್ಯೋಗಿ ಶ್ರೀ ಉಮೇಶ್ ಕತ್ತಿ ಅವರ ಅಕಾಲಿಕ ನಿಧನದಿಂದ ತೀವ್ರ ದುಃಖಿತನಾಗಿದ್ದೇನೆ. ಅವರ ನಿಧನದಿಂದ ರಾಜ್ಯ ಓರ್ವ ನುರಿತ ಮುತ್ಸದ್ಧಿ,ಕ್ರಿಯಾಶೀಲ ಮುಖಂಡ ಹಾಗೂ ನಿಷ್ಠಾವಂತ ಜನಸೇವಕನನ್ನು ಕಳೆದುಕೊಂಡಿದೆ. ಅವರ ಅಗಲಿಕೆಯ ದುಃಖವನ್ನು ಸಹಿಸುವ ಶಕ್ತಿಯನ್ನು ಆ ಭಗವಂತ ಅವರ ಕುಟುಂಬಕ್ಕೆ ನೀಡಲಿ ಎಂದು ಪ್ರಾರ್ಥಿಸುತ್ತೇನೆ pic.twitter.com/tcfNlw9Cdr
— Basavaraj S Bommai (Modi Ka Parivar) (@BSBommai) September 6, 2022