ഷാജഹാന്‍ വധം: 2 പ്രതികളെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: മലമ്പുഴയിൽ സി.പി.എം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളും പ്രതിയെ സഹായിച്ചയാളുമാണ് അറസ്റ്റിലായത്. ഇരുവരും രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളാണുള്ളത്. എട്ട് ബിജെപി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ഷാജഹാന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷ് പറഞ്ഞു. അന്വേഷണത്തിനായി പാലക്കാട് ഡിവൈ.എസ്.പി വി.കെ.രാജുവിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ആദ്യ നിലപാട്. എന്നാൽ, വൈകുന്നേരത്തോടെ പ്രഥമവിവര…

Read More

ബീഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്

പാട്ന: ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിക്ക് 18 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 12 മന്ത്രിസ്ഥാനങ്ങളും പങ്കിടാൻ ധാരണയായതായാണ് വിവരം. കോൺഗ്രസിന് മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്കും മന്ത്രിസ്ഥാനം ലഭിക്കും. 12 എംഎൽഎമാരുള്ള സി.പി.ഐ (എം.) ഉൾപ്പെടെ സഖ്യത്തിന്‍റെ ഭാഗമായ ഇടതുപാർട്ടികൾ മന്ത്രിസഭയുടെ ഭാഗമാകില്ല. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ സഹോദരൻ തേജ് പ്രതാപ് യാദവിന് മന്ത്രിസ്ഥാനം ലഭിക്കും. ഈ മാസം 24ന് വിശ്വാസവോട്ട് തേടാനാണ്…

Read More

കിഫ്ബിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസിനെതിരെ കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. മസാല ബോണ്ട് നൽകുന്നതിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിൽ ഇഡി കിഫ്ബിക്ക് സമൻസ് അയച്ചിരുന്നു. കിഫ്ബി, സിഇഒ കെ.എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ എന്നിവരാണ് ഹൈക്കോടതിയിൽ ഈ നടപടിയെ ചോദ്യം ചെയ്യുന്നത്. ഫെമ ലംഘനങ്ങൾ പരിശോധിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധിക്കണമെന്നും…

Read More

ഇന്ത്യയെ വിലക്കി ഫിഫ; രാജ്യാന്തര മത്സരം കളിക്കാനാകില്ല

സൂറിച്ച്: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ഫിഫ വെബ്സൈറ്റിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിലക്ക് നീക്കുന്നത് വരെ ഇന്ത്യയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാനാവില്ല. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാകും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ഗവേണിംഗ് ബോഡിയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഫിഫ ഇടപെട്ടത്. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം അയയ്ക്കാൻ ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി…

Read More

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷിക വേളയിൽ രക്തസാക്ഷികളുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷിക വേളയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും കർണാടകയിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. തടസ്സങ്ങളൊന്നുമില്ലാതെ ജോബ് ഓർഡറുകൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പതിവ് രീതികൾക്ക് വിപരീതമായി ബുള്ളറ്റ് പ്രൂഫ് ബോക്‌സ് വേണ്ടെന്ന് വെക്കുകയും അച്ചടിച്ച പ്രസംഗ കോപ്പി വായിക്കാതെ സ്വന്തം പ്രസംഗം നടത്തുകയും ചെയ്തു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ സൈനികർ തങ്ങളുടെ ജീവൻ സമർപ്പിക്കുകയും ത്യാഗം ചെയ്യുകയും ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് നിന്നുള്ള ഒരു സൈനികൻ…

Read More

ജലീലിന്റെ  ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം

എടപ്പാള്‍: കശ്മീരിനെ കുറിച്ചുള്ള കെ.ടി ജലീൽ എം.എൽ.എയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്‍റെ ഓഫീസിന് നേരെ കരി ഓയിൽ പ്രയോഗം നടത്തി. എടപ്പാളിലെ ഓഫീസിന്‍റെ ഷട്ടറുകളിലും ബോർഡുകളിലുമാണ് കരി ഓയിൽ ഒഴിച്ചത്. ഷട്ടറിൽ നോട്ടീസും ഒട്ടിച്ചിട്ടുണ്ട്. കശ്മീർ സന്ദർശനത്തിനിടെയാണ് ജലീലിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് വൻ പ്രതിഷേധം ഉയർന്നത്. ഗവര്‍ണറടക്കം ജലീലിന്റെ പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

Read More

കൂടത്തായി കൊലപാതക കേസ് കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ട് കേസുകൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് റോയ് തോമസിന്‍റെയും സിലിയുടെയും കൊലപാതക കേസുകൾ പരിഗണിക്കുക. കേസിൽ പ്രാഥമിക വാദം തുടങ്ങിയിട്ടില്ല. മുഴുവൻ കേസും കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് എരഞ്ഞിപ്പാലത്തെ സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. ജയിലിൽ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലെ വിധിക്കെതിരായ റിവിഷൻ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. ആൽഫൈൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു വധക്കേസുകൾ ഈ മാസം…

Read More

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം

ജമ്മു കശ്മീർ: രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രണ്ടിടത്ത് ഭീകരാക്രമണം നടന്നു. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ബദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെയാണ് ആക്രമണമുണ്ടായത്.

Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഇന്നലെ രാത്രിയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട ശേഷം ട്രെയിൻ മാർഗമാണ് ഇയാൾ കർണാടകയിലെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച കേരള പൊലീസ് കർണാടക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മംഗലാപുരത്ത് ട്രെയിനിൽ നിന്നിറങ്ങിയ പ്രതി ഇവിടെ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി ധർമ്മസ്ഥലയിലെത്തി. പെട്രോൾ തീർന്നപ്പോൾ മറ്റൊരു സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ…

Read More

ഷാജഹാന്റെ കൊലയ്ക്ക് പിന്നിൽ എട്ടംഗ സംഘം: പൊലീസ് മേധാവി

പാലക്കാട്: പാലക്കാട് ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ എട്ടംഗ സംഘമാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പിന്നീട് ഷാജഹാന്‍റെ വീട്ടിലെയും പൊതുദർശനത്തിന് ശേഷം കല്ലേപ്പുള്ളി ജുമാമസ്ജിദിൽ സംസ്കരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷാജഹാന്‍റെ മൃതദേഹം വിലാപയാത്രയായി കല്ലേപ്പുള്ളിയിൽ എത്തിച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം കുന്നങ്കാടിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് വീട്ടിൽ…

Read More
Click Here to Follow Us