രാജു ശ്രീവാസ്തവയുടെ നില ഗുരുതരമായി തുടരുന്നു

മുംബൈ: പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ (58) ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിൽ ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ നില ഇന്നലെ മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാവുകയായിരുന്നു. അതേസമയം, രാജു ശ്രീവാസ്തവയ്ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ഇന്ന് ഹനുമാൻ ചാലിസ പാരായണം ചെയ്തു. ശ്രീവാസ്തവയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചതായി ഹാസ്യനടൻ അഹ്സാൻ ഖുറേഷി പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ്മ ഷോ,…

Read More

വിവാഹ തട്ടിപ്പ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: വൈവാഹിക വെബ്സൈറ്റിൽ ഡോക്ടർ എന്ന വ്യാജനെ രജിസ്റ്റർ ചെയ്ത് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മംഗളൂരു സുരത്കൽ സ്വദേശി ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടിയാണ് പോലീസ് പിടിയിലായത്. സ്വകാര്യ മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ എന്ന നിലക്ക് വ്യാജ പ്രൊഫൈലുണ്ടാക്കി 7.57 ലക്ഷമാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് പരാതി. ഫാർമസി കോഴ്സ് കഴിഞ്ഞ യുവതിയെ ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം വിവാഹ താൽപര്യം പ്രകടിപ്പിച്ചു. സ്വന്തമായി ആശുപത്രി തുടങ്ങുകയാണെന്ന്…

Read More

ഗവര്‍ണര്‍ക്കെതിരേ കണ്ണൂര്‍ വി.സി ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കില്ല

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ചാൻസലർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിൽ അനിശ്ചിതത്വം. വൈസ് ചാൻസലർ ഇന്ന് കോടതിയിൽ ഹർജി നൽകില്ലെന്നാണ് വിവരം. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം മാത്രം ഹർജി നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. റാങ്ക് ലിസ്റ്റിൽ വിശദീകരണം തേടിയ ഗവർണർ വി.സിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകിയേക്കില്ലെന്നാണ് സൂചന. പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിക്കാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല…

Read More

യാത്രക്കാരുടെ വിവരങ്ങള്‍ വിൽക്കാൻ നീക്കവുമായി ഐ.ആര്‍.സി.ടി.സി: 1000 കോടി ലക്ഷ്യം

യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനംനേടാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി. യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായിരിക്കും പ്രയോജനപ്പെടുത്തുക. ഇതിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ ഐആര്‍സിടിസിയുടെ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഓഹരിയൊന്നിന് 744 രൂപ നിലവാരത്തിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

Read More

കാനഡ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി കനേഡിയന്‍ മലയാളി നിതിന്‍ ശരത്

കാനഡ: നാച്ചുറൽ കാനഡ പ്രൊ.ക്വാളിഫയര്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി കനേഡിയൻ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സസ്‌കച്ചവന്‍ പ്രവിശ്യയിലെ റെജൈനയില്‍ സ്ഥിരതാമസമാക്കിയ നിതിൻ ശരത്. ടൊറന്‍റോയിലെ ഡെൽറ്റ ഹോട്ടലിൽ ഓഗസ്റ്റ് 6ന് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 400 ഓളം പേർ പങ്കെടുത്തു. നിതിന്‍ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിംഗ് മത്സരത്തിൽ ബാന്‍റം വിഭാഗത്തിലെ എട്ട് മത്സരാർത്ഥികളിൽ ഒന്നാമനായി നിതിൻ ഉയർന്നുവന്നു. 2012 മുതൽ ദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിൻ കഴിഞ്ഞ വർഷം…

Read More

ഫ്‌ളാറ്റുകളിൽ സിസിടിവി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം; കർശന നടപടിക്ക് പോലീസ്

മാർഗനിർദേശങ്ങൾ പാലിക്കാത്ത റെസിഡൻസ് അസോസിയേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. അസ്വാഭാവിക നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടും വിവരം അറിയിക്കാത്തവർക്കെതിരെ കൂട്ടുപ്രതികളായി കേസെടുക്കും. സി.സി.ടി.വികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പാക്കണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും കമ്മിഷണർ അറിയിച്ചു. കാക്കനാട്ട് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഫ്ലാറ്റിൽ ഒളിപ്പിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ്…

Read More

പാസ്സ്‌പോർട്ട് ഇനി പുതിയ രൂപത്തിൽ? ഇ-പാസ്സ്പോർട്ടുകൾ ഈ വർഷം തന്നെയെന്ന് സൂചന

മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ രാജ്യത്ത് ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് സൂചന നൽകി കേന്ദ്രം. അതീവ സുരക്ഷയുള്ള ഇ-പാസ്സ്പോർട്ടുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ വ്യാജ പാസ്സ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ തടയാൻ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്.

Read More

സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. വിധിയിലെ വിവാദ പരാമർശങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. വിവാദ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടും. ജാമ്യം അനുവദിച്ചതല്ല, കോടതിയുടെ നിരീക്ഷണങ്ങളാണ് അപ്പീൽ നൽകാനുള്ള കാരണം. കോടതിയുടെ പരാമർശങ്ങൾ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ…

Read More

ഓൾ ഇന്ത്യ പൊലീസ് നീന്തല്‍ മത്സരത്തില്‍ കേരള പൊലീസിന് വീണ്ടും സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ പൊലീസ് നീന്തൽ മത്സരത്തില്‍ കേരള പൊലീസിന് വീണ്ടും സ്വർണം. വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ ജോമി ജോർജ് സ്വർണം നേടി. 10 മിനിറ്റും 7.09 സെക്കൻഡുമാണ് സമയം. പുരുഷൻമാരുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ബിഎസ്എഫിന്‍റെ മന്ദർ എ ദിവാസ് സ്വർണം നേടി. 17 മിനിറ്റും 34.68 സെക്കൻഡുമാണ് സമയം. ചാമ്പ്യൻഷിപ്പിൽ ജോമി ജോർജിന്‍റെ നാലാമത്തെ സ്വർണമാണിത്. നേരത്തെ വനിതകളുടെ 1500 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗങ്ങളിലും നേരത്തെ സ്വർണം നേടിയിരുന്നു. കൂടാതെ 4×50 മീറ്റര്‍ മിക്സഡ് മെഡ്ലെ…

Read More

ചരിത്രമെഴുതി സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ്; റെക്കോർഡ് പെരുമഴ

തേഞ്ഞിപ്പലം: ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം റെക്കോർഡ് മഴയ്ക്ക് സാക്ഷ്യം വഹിച്ച് സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ്. 3 ദിവസം കൊണ്ട് 23 മീറ്റ് റെക്കോർഡുകളാണ് പിറന്നത്. ഇന്ന് 43 ഇനങ്ങളിൽ ഫൈനൽ നടക്കുന്നതിനാൽ ഇനിയും റെക്കോർഡുകൾ പ്രതീക്ഷിക്കുന്നു. 2019ന് ശേഷം ഇതാദ്യമായാണ് മീറ്റ് നടക്കുന്നത്. ഇത്തവണ 9 റെക്കോർഡുകളാണ് ആദ്യ രണ്ട് ദിവസം കൊണ്ട് പിറന്നത്. ഇന്നലെ 5 റെക്കോർഡുകൾ. ഇന്നലത്തെ റെക്കോർഡ് ലിസ്റ്റ്: കെ.സി.സിദ്ധാർഥ്– ഡിസ്കസ് ത്രോ (കെ.സി.ത്രോസ് ചെറുവത്തൂർ), എ.ബി.അരുൺ– ട്രിപ്പിൾ ജംപ് (കടകശ്ശേരി ഐഡിയൽ), ഷെറിൻ ജോസ്– 5,000 മീറ്റർ…

Read More
Click Here to Follow Us