തൃശൂര്‍: പോത്തന്‍ചിറയില്‍ കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍. വെള്ളിക്കുളങ്ങരയ്ക്ക് സമീപം വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് പോത്തന്‍ചിറ. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞിക്കാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്.
മുന്‍കാലുകളും തുമ്പിക്കയ്യും ഉള്‍പ്പെടെ മുഖം കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. ആനയുടെ പിന്‍ഭാഗം മാത്രം കാണാന്‍ കഴിയുന്ന നിലയിലാണ് ജഡം. പഴയ ടാങ്കിന് മുകളിലെ സ്ലാബ് തകര്‍ന്നാണ് ആന കുഴിയില്‍ വീണത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു.
കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. റബര്‍, തെങ്ങ് തുടങ്ങിയവയും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ വനംവകുപ്പ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.