ബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന വിമർശനം ഉണ്ട്.
മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് പലരും ബെംഗളൂരുവില്‍ കുടുങ്ങിയത്.
ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്റ് കരിയര്‍ സര്‍വീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000 മുതല്‍ 75000 വരെ ശബളവുമായിരുന്നു വാഗ്ദാനം. രജിസ്ട്രേഷന് തുകയായി 3000 മുതല്‍ 5000 വരെ വാങ്ങി.
ഈ പണം ശമ്പളത്തിനൊപ്പം തിരികെ നല്‍കുമെന്ന് പറഞ്ഞു. പരസ്യത്തില്‍ കണ്ട വിലാസം തേടി ഹൊസ്സൂര്‍ അതിര്‍ത്തി മേഖലയിലാണ് എത്തിയത്. മൂന്ന് പേര്‍ക്ക് കഷ്ടിച്ച് കിടക്കാന്‍ കഴിയുന്ന മുറിയിലേക്കാണ് മലയാളികളായ ആറ് പേരെ എത്തിച്ചത്. ടി വി എസ് കമ്പനിയില്‍ ജോലിക്ക് എന്ന് പറഞ്ഞ് മറ്റൊരു വര്‍ക് ഷോപ്പിലേക്കാണ് ജോലിക്ക് കൊണ്ടുപോയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.