ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വിള്ളലുകളുണ്ടെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഡി.കെ ശിവകുമാർ രംഗത്ത്.
കർണാടക കോൺഗ്രസ് ഒരു “ഐക്യ വീടാണ്” അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ “കൂട്ടായ നേതൃത്വത്തിന്” കീഴിൽ പാർട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലെന്നും തെരഞ്ഞെടുപ്പിൽ കർണ്ണാടകയെ കോൺഗ്രസിനെ ഏൽപ്പിക്കുക എന്നതാണ് തന്റെ ചുമതലയെന്നും ശിവകുമാർ വ്യക്തമാക്കി.
അടുത്ത ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ശിവകുമാറും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ശേഷം പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എമാരും ഹൈക്കമാൻഡും ചേർന്നാണ് മുഖ്യമന്ത്രി തീരുമാനിക്കുന്നത് എന്ന് സിദ്ധരാമയ്യയും ശിവകുമാറും പറയുന്നുണ്ടെങ്കിലും, അവരുടെ വിശ്വസ്തരും അനുയായികളും അത് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി വലിയ രീതിയിലുള്ള പ്രചരണമാണ് നടത്തുന്നത്.
പാർട്ടി സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്നും 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടുമെന്നും ശിവകുമാർ അവകാശപ്പെടുന്നു. കർണാടകയിൽ പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് പാർട്ടി ഹൈക്കമാന്റിൽ നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെച്ചൊല്ലി ഇപ്പോൾ ചർച്ച ചെയ്തില്ല, കർണാടകയെ കോൺഗ്രസിന്റെ കൈകളിൽ ഏൽപ്പിക്കണമെന്ന ചുമതല തനിക്കുണ്ടെന്നാണ് ശിവകുമാറിന്റെ മറുപടി. സംസ്ഥാനത്തിന്റെ പുരോഗതിക്കും നല്ല ഭരണം നൽകുന്നതിനും പാർട്ടി തന്നെ അധികാരത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.