ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് കേന്ദ്രസർക്കാർ ‘ഇസഡ്’ കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര സുരക്ഷാ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അദാനിക്ക് സുരക്ഷ നൽകാൻ തീരുമാനിച്ചത്.
പണം ഈടാക്കിയാകും സുരക്ഷ ഒരുക്കുക. പ്രതിമാസം 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാകും ഈടാക്കുക. അദാനിക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് ഉത്തരവ് നൽകി കഴിഞ്ഞു.
2013 ൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ നൽകിയിരുന്നു.
Related posts
-
വാഹനാപകടത്തിൽപ്പെട്ട വരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാഹനാപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 25000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസർക്കാർ.... -
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്കുന്ന പദ്ധതി... -
ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന...