ലാഹോര്‍: ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ഇന്ത്യയും ശക്തരായ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരും പങ്കെടുക്കുന്ന ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ശ്രീലങ്ക നേരിടും. ഷാർജയും ദുബായിയുമാണ് വേദികൾ.
എന്നാൽ ആരാധകർ കാത്തിരിക്കുന്ന മത്സരമിതല്ല. ഓഗസ്റ്റ് 28ന് നടക്കുന്ന ഇന്ത്യ-പാക് മത്സരമാണത്. ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ പ്രവചനങ്ങൾക്ക് സ്ഥാനമില്ല. ഇരുടീമുകളും വളരെ ശക്തരാണ്.
ഇന്ത്യക്കെതിരായ മത്സരത്തിൽ വലിയ സമ്മർദ്ദമുണ്ടെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ബാബർ ഇക്കാര്യം പറഞ്ഞത്. “ഒരു സാധാരണ മത്സരമായി ഇന്ത്യയ്ക്കെതിരേ കളിക്കാനാണ് ആഗ്രഹം. പക്ഷേ ഇന്ത്യയ്ക്കെതിരായ മത്സരം കടുത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്. എന്നാല്‍ 2021 ട്വന്റി 20 ലോകകപ്പിലെ വിജയം ആത്മവിശ്വാസം നൽകുന്നു. ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കും. പ്രയത്നം ഞങ്ങളുടെ കൈയ്യിലാണ്. മത്സരഫലം ആര്‍ക്കും പ്രവചിക്കാനാവില്ലല്ലോ” ബാബർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.