സ്വാതന്ത്ര്യദിനാഘോഷത്തിന് മില്‍മയും; നാളെ മുതല്‍ ത്രിവര്‍ണ പതാകയുള്ള പാൽ കവർ

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മിൽമയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുക. നാളെ മുതൽ 16 വരെ പുറത്തുവിടുന്ന പാലിന്‍റെ കവറുകൾ ത്രിവർണ നിറത്തിൽ പതാക ആലേഖനം ചെയ്തവയായിരിക്കും.

അതേസമയം, ഓണക്കാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കാൻ നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച നടത്തി. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്ന കാലമാണ് ഓണക്കാലം.

കഴിഞ്ഞ ഓണക്കാലത്തും പ്രതിസന്ധി പരിഹരിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാൽ കൊണ്ടുവന്നിരുന്നു, ഇത്തവണയും അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്ററിന്‍റെ കുറവുണ്ടായി. ഇതോടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം കുറഞ്ഞു. അങ്കണവാടിയിലേക്കുള്ള പാൽ വിതരണവും ക്ഷാമത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us